‘അധികാരത്തിലുള്ളവരോട് സത്യം വിളിച്ചു പറയാന്‍ ഓരോപൗരനും അവകാശമുണ്ട്’: ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്

സത്യം വിളിച്ചു പറയല്‍ അവകാശമെന്ന് സുപ്രിംകോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അധികാരത്തിലുള്ളവരോട് സത്യം വിളിച്ചുപറയാന്‍ ഓരോ പൗരനും അവകാശമുണ്ടെന്നെന്നും. ഇത് ജനാധിപത്യത്തിന് അവിഭാജ്യമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

സത്യസന്ധമായ വസ്തുത എന്തെന്ന് നിര്‍വചിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് മാത്രമായി കഴിയില്ലെന്നും അധികാരത്തില്‍ ഉള്ളവരോട് സത്യം വിളിച്ചുപറയുക ഏതൊരു പൗരന്റെയും അവകാശവും കടമയുമാണെന്നും ചന്ദ്രചൂഡ് പറഞ്ഞു.

എം സി ചാഗ്‌ള അനുസ്മരണ പ്രഭാഷണത്തിലായിരുന്നു സുപ്രീം കോടതി ജഡ്ജിയുടെ പരാമര്‍ശം. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ അഭിപ്രായ സ്വാതന്ത്ര്യം കൂടിയേ തീരുവെന്ന് ചന്ദ്രചൂഡ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News