മുതിർന്ന സിപിഐഎം നേതാവ് കെ എസ് അമ്മുക്കുട്ടിക്ക് അന്ത്യാഞ്ജലി

അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കെ.എസ്.കെ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന കണ്ണൂർ ആലക്കോട്ടെ കെ.എസ്.അമ്മുക്കുട്ടിയുടെ മൃതദേഹം ആലക്കോട് തിമിരി പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. കെ.എസ്.കെ.ടിയു അഖിലേന്ത്യാ നേതാവുമായിരുന്ന അമ്മുക്കുട്ടി കർഷക തൊഴിലാളി കേന്ദ്ര കമ്മറ്റി അംഗം, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എം.വി.ഗോവിന്ദൻ . സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ എന്നിവർ കെ.എസ്.അമ്മുക്കുട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News