പാകിസ്താന്‍ വഴി ചൈനയിലേക്കും ഹോങ്കോങ്ങിലേക്കും ദുബായിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍

പാകിസ്താന്‍ വഴി ചൈനയിലേക്കും ഹോങ്കോങ്ങിലേക്കും ദുബായിലേക്കും യാത്ര ചെയ്യുന്നവര്‍ ഇനി ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണം. പുതിയ നിര്‍ദ്ദേശങ്ങളുമായി ദുബായ് ആസ്ഥാനമാക്കിയുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സാണ് രംഗത്തെത്തിയിരിക്കുന്നത്.

ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് എമിറേറ്റ് എയര്‍ലൈന്‍സ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 27 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് പറഞ്ഞു. ഇത് പ്രകാരം എല്ലാ യാത്രക്കാരും വിമാനത്തില്‍ കയറുന്നതിന് മുന്‍പ് കൊറോണ ആര്‍ ടി പി സി ആര്‍ ടെസ്റ്റ് പരിശോധനയ്ക്ക് വിധേയരാവണം.

പാകിസ്താനില്‍ നിന്നും വരുന്നവര്‍ വിമാനം പുറപ്പെടുന്നതിന് ആറു മണിക്കൂര്‍ മുന്‍പ് ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണമെന്ന് യുഎഇ അധികൃതര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം സൗദിയില്‍ നിന്ന് രണ്ടുഡോസ് വാക്സിനെടുത്തവര്‍ക്ക് സൗദിയിലേക്ക് യാത്രാനുമതി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ യാത്ര നിര്‍ദേശങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News