കൊവിഡിൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് പുതിയ സംരംഭകത്വ പദ്ധതിക്ക് തുടക്കമിട്ട് മുഖ്യമന്ത്രി

കൊവിഡിൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് പുതിയ സംരംഭകത്വ പദ്ധതിക്ക് തുടക്കമിട്ട് മുഖ്യമന്ത്രി. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

ഏകദേശം 15 ലക്ഷത്തോളം പ്രവാസികളാണ് കോവിഡ് കാലത്തു നാട്ടിൽ തിരിച്ചെത്തിയത്. ഇവർക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതികൾക്കായി ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തിയിരുന്നു. ഈ തുക ഉപയോഗപ്പെടുത്തിയാണ് മൂന്ന് തൊഴിൽ സംരംഭകത്വ പദ്ധതികൾക്ക് തുടക്കമിടുന്നത്.

നാനോ എന്റർപ്രൈസ് അസിസ്റ്റൻസ് സ്‌കീം (പ്രവാസിഭദ്രത- പേൾ), മൈക്രോ എന്റർപ്രൈസ് അസിസ്റ്റൻസ് സ്‌കീം (പ്രവാസി ഭദ്രത- മൈക്രോ), കെ.എസ്.ഐ.ഡി.സി മുഖേന നടപ്പാക്കുന്ന സ്‌പെഷ്യൽ അസിസ്റ്റൻസ് സ്‌കീം (പ്രവാസിഭദ്രത- മെഗാ) എന്നിവയാണ് പദ്ധതികൾ.

കുറഞ്ഞ വരുമാന പരിധിയുള്ള പ്രവാസി മലയാളികൾക്ക് കുടുംബശ്രീ മുഖേന രണ്ടു ലക്ഷം രൂപ വരെ പലിശരഹിത സംരംഭകത്വ വായ്പകൾ ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രവാസി ഭദ്രത-നാനോ.

വിവിധ സഹകരണ സ്ഥാപനങ്ങൾ വഴിയും, ദേശസാൽകൃത ബാങ്കുകൾ വഴിയും അഞ്ച് ലക്ഷം രൂപാ വരെ സ്വയം തൊഴിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രവാസി ഭദ്രത-മൈക്രോ.

കെ.എസ്.ഐ.ഡി.സി മുഖാന്തരം നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ ധനസഹായ പദ്ധതിയാണ് പ്രവാസി ഭദ്രത-മെഗാ. 25 ലക്ഷം രൂപാ മുതൽ രണ്ടു കോടി രൂപ വരെയുള്ള വായ്പകൾ, പലിശ സബ്‌സിഡിയോടെ ഈ പദ്ധതി വഴി ലഭ്യമാകും.

വിശദവിവരങ്ങൾക്ക്: https://norkaroots.org/

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here