താരങ്ങൾക്ക് മാത്രമല്ല അവരുടെ കാറിനും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി….

ലോകമെമ്പാടുമുള്ള ആളുകളുടെ ജനപ്രിയ താരമാണ് ടോം ക്രൂസ്. മിഷന്‍ ഇംപോസിബിള്‍ എന്ന സീരീസിലൂടെ ഏവരുടെയും ആരാധനാപാത്രമാകുകയായിരുന്നു അദ്ദേഹം. ഇപ്പോഴിതാ യു.കെയിൽ വെച്ച്​ അദ്ദേഹത്തി​െൻറ ലക്ഷങ്ങൾ വിലമധിക്കുന്ന ലഗേജും സാധനങ്ങളും മോഷണം പോയി എന്ന വാർത്തയാണ് പുറത്തുവരുന്നത്​. മിഷൻ ഇംപോസിബിൾ സീരീസിലെ ഏഴാം ഭാഗത്തി​െൻറ ചിത്രീകരണത്തിനായി യു.കെയിലെ ബർമിങ്​ഹാമിലാണ്​​ ടോം ക്രൂസ്​ ഇപ്പോഴുള്ളത്​.

അദ്ദേഹത്തി​െൻറ റ ഒരു കോടി രൂപയോളം വിലമതിക്കുന്ന ബി.എം.ഡബ്ല്യു എക്​സ്​ 7 കാറും അതിലുള്ള സാധനങ്ങളുമാണ്​ മോഷ്​ടാക്കൾ അടിച്ചുമാറ്റിക്കൊണ്ടുപോയത്​. ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണമുള്ളതിനാൽ കാർ യു.കെ പൊലീസിന്​ വൈകാതെ തന്നെ കണ്ടെത്താൻ സാധിച്ചിരുന്നു. എന്നാൽ, കാറിനകത്തുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളെല്ലാം നഷ്​ടമായി​.

സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കാം മോഷണം നടത്തിയവര്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തതെന്നാണ് പൊലീസ് അറിയിച്ചതതെന്ന് അന്തരാഷ്ട്രമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഒരു കോടിയിലേറെ വിലയുളള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുളള ബി.എം.ഡബ്ല്യു എക്സ് സെവന്‍ കാറാണ് ക്രൂസിന്റേത്. ഇലക്ട്രോണിക് ട്രാക്കിംഗ് ഉപകരണമുളളതിനാലാണ് പൊലീസിന് കാര്‍ കണ്ടെത്താനായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News