കയറ്റം ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തുവിട്ടു. ഇസ്ത്തക്കോ എന്ന് തുടങ്ങുന്ന ഗാനം മഞ്ജു വാര്യരാണ് ആലപിച്ചിരിക്കുന്നത്. സനല്‍കുമാര്‍ ശശിധരനാണ് കയറ്റത്തിന്റെ സംവിധായകന്‍. രതീഷ് ഈറ്റില്ലം, ദേവന്‍ നാരായണന്‍, ആസ്താ ഗുപ്ത സനല്‍കുമാര്‍ ശശിധരന്‍ തുടങ്ങിയവരുടെ വരികള്‍ക്ക് രതീഷ് ഈറ്റില്ലമാണ് ഈണം നല്‍കിയിരിക്കുന്നത്. മഞ്ജു വാര്യര്‍ തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിനിമയ്ക്ക് വേണ്ടി ‘അഹ്ര് സംസ’ എന്ന ഒരു പുതിയ ഭാഷ തന്നെ ഉപയോഗിച്ചിട്ടുണ്ട്. ഈയൊരു ഭാഷയിലാണ് പാട്ടിന്റെ വരികളും ഒരുങ്ങിക്കിയിരിക്കുന്നത്.
ഹിമാലയത്തിലും പരിസരപ്രദേശങ്ങളിലുമായാണ് കയറ്റത്തിന്റെ ഷൂട്ടിങ് നടന്നത്. ഷൂട്ടിംഗ് മാനസികമായി എളുപ്പമായിരുന്നുവെങ്കിലും ശാരീരികമായി ബുദ്ധിമുട്ടിച്ചു എന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എഴുതിയിരുന്നു. ഷിയ ഗോരുവിലെ നീല തടാകം ഷൂട്ട് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ചതായിരുന്നു, എന്നാല്‍ പ്രതികൂല കാലാവസ്ഥ കാരണം അതിന് സാധിച്ചില്ല,’ എന്നാണ് സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പൂമ്പാറ്റകളെ ഷൂട്ട് ചെയ്യും പോലെയായിരുന്നു കയറ്റത്തിന്റെ ഷൂട്ടിംഗ്, മുന്‍പ് ഒരു സിനിമ ചെയ്യുമ്പോഴും ഇത്രയും എളുപ്പത്തില്‍ ഷൂട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല എന്നാണ് സനല്‍ കുമാര്‍ ശശിധരന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 2019 ആഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
അപരിചിതരായ രണ്ടാളുകള്‍ ഒന്നിച്ച് യാത്ര ചെയ്യേണ്ടി വരുന്നതാണ് സിനിമയുടെ കഥ. അവര്‍ തമ്മില്‍ ആശയ വിനിമയം നടത്തുന്നതിന് ഒരു പ്രത്യേക ഭാഷ ആവശ്യമായിരുന്നു. അങ്ങനെയാണ് ‘അഹ്ര് സംസ’ പിറവിയെടുക്കുന്നത് എന്നാണ് സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞത്.
വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോണിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.
സംവിധാനം കൂടാതെ സ്‌ക്രിപ്റ്റ്, എഡിറ്റിങ്, സൗണ്ട് ഡിസൈന്‍ തുടങ്ങിയ മേഖലകളും കൈകാര്യം ചെയ്തിരിക്കുന്നത് സനല്‍ കുമാര്‍ ശശിധരന്‍ ആണ്.
നേരത്തെ ജാക്ക് ആന്‍ഡ് ജില്‍’ എന്ന സന്തോഷ് ശിവന്‍ ചിത്രത്തിനു വേണ്ടി മഞ്ജു വാര്യര്‍ പാടിയ ‘കിം കിം കിം’ എന്ന ഗാനവും വലിയ ഹിറ്റായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.