മൃതദേഹം നദിയിലൊഴുക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല; ഓക്‌സിജനായി അലയേണ്ടി വന്നില്ല; യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്കറിയാമെന്ന് മുഖ്യമന്ത്രി

കേരളത്തിനെതിരെ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ദുഷ്പ്രചരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രണ്ടാം തരംഗം അതിശക്തമായി ആഞ്ഞടിച്ചിട്ടും ചികിത്സാ സംവിധാനങ്ങളെ ശാക്തീകരിച്ചതിനാലും നമ്മുടെ ആരോഗ്യസംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ തരംഗത്തെ പിടിച്ചു നിർത്തിയതിനാലും മരണ നിരക്ക് രാജ്യത്ത് തന്നെ ഏറ്റവും മികച്ച രീതിയിൽ കുറച്ചു നിർത്താൻ കേരളത്തിന് സാധിച്ചു.

ഓക്‌സിജൻ ലഭ്യമാകാതെ, ചികിത്സാ സൗകര്യങ്ങൾ ഇല്ലാതെ രോഗികളുമായി അലയേണ്ടി വരുന്ന അവസ്ഥ ഇവിടെ ആർക്കുമുണ്ടായില്ല. ഉറ്റവരുടെ മൃതദേഹങ്ങളുമായി ശ്മശാനങ്ങൾക്കു മുന്നിൽ ആളുകൾ വരി നിൽക്കുന്ന കാഴ്ച കേരളത്തിൽ കാണേണ്ടി വന്നിട്ടില്ല. നിവൃത്തിയില്ലാതെ മൃതദേഹങ്ങൾ നദികളിൽ ഒഴുക്കിക്കളയേണ്ട ഗതികേട് ഇവിടെ ആർക്കും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി തിരുവ്നന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എത്രയൊക്കെ ദുഷ്പ്രചരണങ്ങൾ നടത്തിയാലും ആർക്കും മായ്ച്ചു കളയാനാകാത്ത യാഥാർഥ്യമായി അക്കാര്യങ്ങൾ ജനങ്ങളുടെ മുൻപിലുണ്ട്. അത് ഈ നാടിന്റെ അനുഭവമാണ്. ജനങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടത്തിന്റെ ഫലമാണ്. ആ വ്യത്യാസം ഈ ലോകം കണ്ടറിഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News