ആരോപണങ്ങള്‍ക്ക് തക്ക മറുപടി നല്‍കി മുഖ്യമന്ത്രി; ഇന്നലെ മാത്രം നടത്തിയത് എഴുപതിനായിരത്തോളം ആര്‍ടിപിസിആര്‍ പരിശോധന

കൊവിഡ് മഹാമാരി സമയത്ത് പരമാവധി പേരെ എത്രയും വേഗം കണ്ടെത്തി ക്വാറന്റൈൻ ചെയ്ത് മികച്ച ചികിത്സ നൽകാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച രീതിയിലുള്ള കൊവിഡ് പരിശോധനയാണ് ഇവിടെ നടത്തുന്നത്. ജനസാന്ദ്രത കണക്കിലെടുത്ത്, വാർഡ് തലത്തിൽ വരെയുള്ള പരിശോധനാ നിരക്കുകൾ പരിഗണിച്ചു കൊണ്ടുള്ള സൂക്ഷ്മമായ പ്രാദേശിക കൊവിഡ് പ്രതിരോധം ആണ് കേരളം പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ വരെ 3.09 കോടി പരിശോധനകളാണ് നടത്തിയത്. രോഗവ്യാപനമുള്ളിടത്ത് പത്തിരട്ടി പരിശോധനകളാണ് നടത്തുന്നത്. അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസ് ഭീഷണിയുള്ളതിനാൽ പരമാവധി പരിശോധനകൾ നടത്തി രോഗികളെ കണ്ടെത്തി ക്വാറന്റൈനിലാക്കാനും മികച്ച ചികിത്സ നൽകാനുമാണ് ശ്രമിക്കുന്നത്. എന്നുകരുതി ആർ.ടി.പി.സി.ആർ. പരിശോധന കുറയ്ക്കുന്നില്ല.

ഇന്നലെ മാത്രം 70,000ത്തോളം ആർ.ടി.പി.സി.ആർ. പരിശോധന നടത്തിതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനകൾ നടത്തുന്നില്ല എന്ന പ്രതിപക്ഷ ആരോപണത്തിന് വാർത്താസമ്മേളനത്തിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

ആന്റിജൻ പരിശോധനയിൽ അരമണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാകും. എല്ലാ സർക്കാർ ആശുപത്രികളിലും ഇത് ചെയ്യാനുള്ള സൗകര്യമുണ്ട്. ആന്റിജൻ പരിശോധന നെഗറ്റീവായാലും രോഗലക്ഷണമുള്ളവർക്ക് വീണ്ടും ആർ.ടി.പി.സി.ആർ. പരിശോധന നടത്തുന്നു. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർക്കും ആർ.ടി.പി.സി.ആർ. ആണ് നിർദേശിക്കുന്നത്. അവരിൽ പരിശോധനാ ഫലം നെഗറ്റീവായാലും ക്വാറന്റൈൻ നിർബന്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News