കൊവിഡ് പ്രതിരോധം: ഐ.പി.എസ് ഓഫീസര്‍മാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി

ജില്ലകളിലെ കൊവിഡ് പ്രതിരോധം സംബന്ധിച്ച പൊലീസിൻറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള കൊവിഡ് കൺട്രോൾ സ്പെഷ്യൽ ഓഫീസർമാരായി ഐ.പി.എസ് ഓഫീസർമാരെ നിയോഗിച്ചു. ഈ സംവിധാനം തിങ്കളാഴ്ച നിലവിൽ വരും.

കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി കെ.സേതുരാമന് കണ്ണൂർ, കാസർകോഡ് ജില്ലകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ തിരുവനന്തപുരം റൂറൽ, കൊല്ലം ജില്ലകളുടെ ചുമതല വഹിക്കും.

ആലപ്പുഴ, എറണാകുളം ജില്ലകളുടെ ചുമതല എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയ്ക്കാണ്. തൃശൂർ റെയ്ഞ്ച് ഡി.ഐ.ജി എ.അക്ബറിന് നൽകിയത് തൃശൂർ, പാലക്കാട് ജില്ലകളാണ്. മലപ്പുറത്ത് ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാണ്ടൻറ് വിവേക് കുമാറും കോഴിക്കോട് റൂറലിൽ കെ.എ.പി രണ്ടാം ബറ്റാലിയൻ കമാണ്ടൻറ് ആർ.ആനന്ദും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News