കെ ശിവദാസന്‍ നായരെയും കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്റ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു.

കെ സുധാകരനും വി ഡി സതീശനും ഹൈക്കമാന്‍ഡിനും എതിരെ കെ പി അനില്‍കുമാര്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പെട്ടി പിടിക്കുന്നവരും നേതാക്കന്മാര്‍ക്ക് കുട പിടിക്കുന്നവരുമാണ് പട്ടികയിലുള്ളതെന്നും ഗ്രൂപ്പില്ലാത്ത ആരെങ്കിലും പട്ടികയിലുണ്ടെങ്കില്‍ താന്‍ തലമുണ്ഡനം ചെയ്യുമെന്നും അനില്‍ കുമാര്‍ പറഞ്ഞു.

പാര്‍ട്ടിയെ ചിലര്‍ വ്യഭിചരിക്കുകയും തീറെഴുതുകയും ചെയ്യുന്നുവെന്നും ഹൈക്കമാന്‍ഡ് പാര്‍ട്ടി എന്താണെന്ന് പഠിക്കണമെന്നും അനില്‍കുമാര്‍ പറഞ്ഞു. നിലവിലെ പട്ടിക കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നും അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. കൈരളി ന്യൂസിന്റെ ‘ന്യൂസ് ആന്റ് വ്യൂവ്‌സ്’ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് കെ പി അനില്‍ കുമാര്‍ പ്രതികരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here