കെ പി അനിൽകുമാറിനെതിരെ വിമർശനവുമായി പാലക്കാട് ഡി സി സി പ്രസിഡന്റ് എ തങ്കപ്പൻ

കെ പി അനിൽകുമാറിനെതിരെ വിമർശനവുമായി പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. അനിലിന്റെ വികാരം എന്താണന്നു തനിക്കറിയാം, ഒരുപക്ഷേ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആകാൻ കഴിയാത്തത്കൊണ്ടാവും അനിൽ പൊട്ടിതെറിച്ചതെന്നും അനിലിന് പാലക്കാട്‌ എന്തെങ്കിലും ബന്ധം കാണും അല്ലെങ്കിൽ എന്നോട് എന്തെങ്കിലും ദേഷ്യം കാണുമെന്നും എ തങ്കപ്പൻ വ്യക്തമാക്കി.

അനിൽ കെ എസ് യു പ്രസിഡന്റ് ആയിരിക്കുമ്പോൾ ഞാൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഭാരവാഹിയാണ്. എനിക്ക് അന്ന് കോഴിക്കോട് ചാർജ് ഉണ്ട്‌. അതുകൊണ്ട് അനിൽ ആരാണെന്നു എനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഏറെദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് കോൺഗ്രസ് ഇന്നലെ ഡി സി സി പട്ടിക പ്രഖ്യാപിച്ചത്. ഒരുപാട് നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് സംസ്ഥാനത്തെ 14 ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News