ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനം ; കോൺഗ്രസിൽ പൊട്ടിത്തെറി

ഡിസിസി അധ്യക്ഷൻമാരെ തീരുമാനിച്ചതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. പുനഃസംഘടനയിൽ പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പരസ്യപ്രതികരണം നടത്തിയതിന് കെ ശിവദാസന്‍ നായരെയും കെ പി അനില്‍കുമാറിനെയും സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരത്ത് പാലോട് രവിയെ പ്രസിഡൻ്റ് ആക്കിയത് അനീതിയെന്നും പി.എസ് പ്രശാന്ത്. തന്നെ നെടുമങ്ങാട് പരാജയപ്പെടുത്തിയതിന് പിന്നിൽ പാലോട് രവിയെന്നും പ്രശാന്ത് ആരോപിച്ചു.

പുന:സംഘടനയുടെ പട്ടിക തയ്യാറാകുന്നതിന് മുൻപ് കോൺഗ്രസിൽ ആരംഭിച്ച കലഹം ഇപ്പോൾ പൊട്ടിത്തെറിക്കുകയാണ്. ഡിസിസി അധ്യക്ഷൻമാരെ തീരുമാനിച്ചതിന് തൊട്ട് പിന്നാലെ പരസ്യ പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി. ഇത് സാരമായി കോൺഗ്രസിനെ ബാധിക്കുന്ന പശ്ചാത്തലത്തിൽ പരസ്യ പ്രതികരണത്തിൽ നടപടിയും കെപിസിസി ആരംഭിച്ചു.

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എം എല്‍ എ കെ ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്റ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു.

അതേസമയം, തിരുവനന്തപുരത്ത് പാലോട് രവിയെ പ്രസിഡൻ്റ് ആക്കിയത് അനീതിയെന്ന് പി എസ് പ്രശാന്ത് പ്രതികരിച്ചു. തന്നെ നെടുമങ്ങാട് പരാജയപ്പെടുത്തിയതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിയാണ് പാലോട് രവി. അതുകൊണ്ട് കെ പി സിസി സി പ്രസിഡൻ്റ് കൊടുത്ത സന്ദേശം മോശമായി പോയി. ഗൂഢാലോചനകാർക്ക് റിവാർഡ് നൽകിയെന്നും പ്രശാന്ത് പ്രസ്താവനയിൽ തുറന്നടിച്ചു. വരും മണിക്കൂറുകളിൽ കൂടുതൽ പരസ്യ പ്രതികരണം തടയാൻ കോൺഗ്രസ് നേതൃത്വം ഏറെ പ്രയാസപ്പെടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News