ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർക്ക് പ്രവേശനാനുമതിയുമായി യു എ ഇ

ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർക്ക് പ്രവേശന അനുമതി നൽകി യു എ ഇ.  ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ സ്വീകരിച്ച ആർക്കും ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം. യു എ ഇ ദേശീയ ദുരന്തനിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുൾപ്പെടെ യാത്രാനിയന്ത്രണം നിലവിലുണ്ടായിരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്കും ആഗസ്റ്റ് 30 മുതൽ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കാണ് വിസ നൽകുക.

യാത്ര ചെയ്യുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കൈവശം വെക്കണമെന്നും അൽഹുസൻ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു. യു എ ഇയിലേക്ക്‌ വരുന്നവർ വിമാനത്താവളത്തിൽ റാപ്പിഡ് പരിശോധനക്ക് വിധേയമാകണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News