കൊവിഡ് മരണനിരക്കിൽ ഗുജറാത്ത് മുന്നിൽ

രാജ്യത്തെ കൊവിഡ് മരണനിരക്കിൽ സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഗുജറാത്തെന്ന് പഠനം. ഗുജറാത്തിലെ 54 മുനിസിപ്പാലിറ്റിയിലുണ്ടായ അധിക മരണം സംസ്ഥാനത്തെ ആകെ ഔദ്യോഗിക കൊവിഡ്‌ മരണസംഖ്യയേക്കാൾ കൂടുതലെന്നാണ് അമേരിക്കൻ സംഘത്തിന്റെ പഠനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2019, 2020നെ അപേക്ഷിച്ച്‌ ശരാശരി 102 ശതമാനം വർധന രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രത്യക്ഷത്തിൽ മറ്റൊരു ദുരന്തവും ഇല്ലാത്തതിനാൽ ഗുജറാത്തിലെ അധികമരണങ്ങളിൽ ഭൂരിഭാഗവും കൊവിഡ്‌ കാരണമാണെന്ന്‌ ഹാർവാർഡ് ടിസി ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, ഹാർവാർഡ് മെഡിക്കൽ സ്കൂൾ, കലിഫോർണിയ സർവകലാശാല എന്നിവയിലെ ഗവേഷകരടങ്ങിയ സംഘം പറഞ്ഞു. മരണസംഖ്യയിൽ 4.8 ഇരട്ടി വർധനയ്‌ക്ക്‌ യുക്തിസഹമായ മറ്റ്‌ വിശദീകരണമില്ലെന്നും ഇവർ വ്യക്തമാക്കി.

2021 ഏപ്രിലിൽ ഉണ്ടായത്‌ പ്രതീക്ഷിച്ചതിനേക്കാൾ 480 ശതമാനം അധിക മരണമാണ്. ലോകത്ത്‌ ഇതുവരെ ഒരു മാസത്തിൽ രേഖപ്പെടുത്തപ്പെട്ട മരണനിരക്കിനേക്കാൾ കൂടുതലാണ്‌ ഗുജറാത്തിലുണ്ടായത്‌.

ആകെയുള്ള 162 മുനിസിപ്പാലിറ്റികളിൽ 54 ഇടത്ത്‌ മരണ രജിസ്‌ട്രേഷൻ വിവരങ്ങളനുസരിച്ച്‌ 2020 മാർച്ചിനും 2021 ഏപ്രിലിനും ഇടയിൽ 16,000 അധിക മരണം ഉണ്ടായി. ആകെ 44,568 മരണം രേഖപ്പെടുത്തി. രണ്ടാം തരംഗത്തിനിടെ ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയ ഘട്ടം.

അതേസമയം, 24 ജില്ലയിൽ ഉൾപ്പെടുന്ന മുനിസിപ്പാലിറ്റികളിലാണ്‌ പഠനം നടത്തിയത്‌. 2019 ജനുവരി–2020 ഫെബ്രുവരി കാലയളവ്‌ അടിസ്ഥാനമാക്കിയാണ്‌ താരതമ്യം നടത്തിയത്‌. 2021 ജനുവരി- ഏപ്രിലിൽ വരെയുള്ള കാലയളവിൽ 17,882 മരണം രജിസ്റ്റർ ചെയ്‌തു.

എന്നാൽ, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കിൽ ഗുജറാത്തിലെ ആകെ മരണസംഖ്യ 10,080 മാത്രമാണ്‌. കൊവിഡ്‌ മരണം രേഖപ്പെടുത്തുന്നതിൽ കാര്യക്ഷമത ഉറപ്പാക്കാൻ മറ്റ്‌ മാർഗം തേടണമെന്ന്‌ ഗവേഷകർ നിർദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News