‘ഇതൊന്നും കണ്ട് തിരിച്ചു പോകരുതേ ബാപ്പുജി’ കോൺഗ്രസിനെ ട്രോളിയും പ്രതിഷേധിച്ചും നേതാക്കൾ

കോൺഗ്രസ് നേതൃത്വത്തെ ട്രോളിയും പ്രതിഷേധിച്ചും നേതാക്കൾ. ഡിസിസി അധ്യക്ഷൻമാരെ തീരുമാനിച്ചതിന് പിന്നാലെ പാർട്ടിക്കുള്ളിൽ പ്രതിഷേധം കടക്കുകയാണ്. ഇതിനിടെയാണ് കൂടുതൽ നേതാക്കൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

‘ഇതൊന്നും കണ്ട് തിരിച്ചു പോകരുതേ ബാപ്പുജിയെന്നും, ഗാന്ധിജിയിലേക്ക് മടങ്ങാമെന്നും ശരത് ചന്ദ്രപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു. തിരുവനന്തപുരം ഡി സി സി അധ്യക്ഷ പട്ടികയിൽ പരിഗണിച്ചിരുന്നയാളാണ് ശരത് ചന്ദ്ര പ്രസാദ്. എന്നാൽ പിന്നീട് ഇദ്ദേഹത്തിന്റെ പേര് തള്ളുകയായിരുന്നു .

‘കൊവിഡാണ് ആൾക്കൂട്ടം ഒഴിവാക്കുന്നതാണ് നല്ലതെന്നും നന്മളെ നന്മൾ തന്നെ ശ്രദ്ധിക്കണമെന്നും’ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻഡ് എൻഎസ് നുസൂറും പാർട്ടിയെ ട്രോളികൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം പുനഃസംഘടനയിൽ പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പരസ്യപ്രതികരണം നടത്തിയതിന് കെ ശിവദാസന്‍ നായരെയും കെ പി അനില്‍കുമാറിനെയും കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരത്ത് പാലോട് രവിയെ പ്രസിഡൻ്റ് ആക്കിയത് അനീതിയെന്നും പി.എസ് പ്രശാന്ത് പ്രതികരിച്ചു.

തന്നെ നെടുമങ്ങാട് പരാജയപ്പെടുത്തിയതിന് പിന്നിൽ പാലോട് രവിയെന്നും പ്രശാന്ത് ആരോപിച്ചു.വരും മണിക്കൂറുകളിൽ കൂടുതൽ പരസ്യ പ്രതികരണം ഉണ്ടാകുമെന്നും അത് തടയാൻ കോൺഗ്രസ് നേതൃത്വം ഏറെ പ്രയാസപ്പെടുമെന്നും പ്രശാന്ത് നേരത്തെ സൂചന നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News