‘കോൺഗ്രസ് കോൺഗ്രസല്ലാതാവുന്നു’; നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെ ശിവദാസൻ നായർ

കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെ ശിവദാസൻ നായർ. സ്വന്തം നോമിനികളെപ്പറ്റിയായിരുന്നു നേതാക്കളുടെ ചർച്ചയെന്നും തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ആർക്കും കഴിയില്ലെന്നും ശിവദാസൻ പ്രതികരിച്ചു.

പാർട്ടി നയത്തെ തെരഞ്ഞെടുപ്പ് മധ്യേ വിമർശിച്ചവരാണ് ഇപ്പോഴത്തെ നേതൃത്വം കോൺഗ്രസ് കോൺഗ്രസല്ലാതാകുന്നുവെന്നും സതീഷ് കൊച്ചു പറമ്പിലിനെപ്പറ്റി പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് കെ ശിവദാസന്‍ നായരെ പാർട്ടിയിൽ നിന്നും താൽക്കാലികമായി സസ്‌പെന്റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel