രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ നാലാം ദിവസവും 40,000ത്തിന് മുകളിൽ; ജാഗ്രത

രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ നാലാം ദിവസവും 40,000 ത്തിന് മുകളിലായി റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 45,083 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 460 പേർക്കാണ് കൊവിഡ് രോഗബാധമൂലം ജീവൻ നഷ്ടമായത്.

അതേസമയം, കഴിഞ്ഞ ദിവസം 35,840 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.53 ശതമാനമായി .3,68,558 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.തുടർച്ചയായ 34-ാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്. നിലവിൽ 2.57% ആണ് പോസിറ്റിവിറ്റി നിരക്ക്.73 ലക്ഷത്തിലേറെ വാക്‌സിൻ ഡോസുകൾ കഴിഞ്ഞ ദിവസം വിതരണം ചെയ്തതോടെ രാജ്യത്തെ ആകെ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 63 കോടി കവിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News