തെരഞ്ഞെടുപ്പ് തോൽവി;കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെ ചൊല്ലി ഉപസമിതിയില്‍ തര്‍ക്കം രൂക്ഷം

പി.കെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെ ചൊല്ലി ഉപസമിതിയില്‍ തര്‍ക്കം. എം പിസ്ഥാനം രാജി വെച്ചത് പരാജയകാരണമായെന്ന് ഒരു വിഭാഗം ആരോപിച്ചു. പാര്‍ട്ടിയില്‍ അടിയന്തിര തിരുത്തലുകള്‍ വേണമെന്ന് ലീഗ് ഉപസമിതി റിപ്പോര്‍ട്ടിൽ പറയുന്നു. ചില നേതാക്കന്‍മാര്‍ മാത്രം ചേര്‍ന്ന് നയപരമായ തീരുമാനങ്ങളെടുക്കുന്നത് പാര്‍ട്ടിയെ ദുര്‍ബലമാക്കുന്നുവെന്നും റിപ്പോർട്ട്.

പാര്‍ട്ടി സെക്രട്ടേറിയേറ്റിനെയും പ്രവര്‍ത്തക സമിതിയെയും നോക്കുകുത്തിയാക്കുന്ന സമീപനം മാറണമെന്ന ആവശ്യവും ശക്തമാണ്. നേതാക്കള്‍ താഴേത്തട്ടിലേക്കിറങ്ങണമെന്നും റിപ്പോർട്ടിൽ പറയുന്നു.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാർട്ടി ശക്തിപ്പെടുത്താനുള്ള നിർദേശങ്ങള്‍ സമർപ്പിക്കാന്‍ നിയോഗിച്ച കമ്മറ്റി മുന്നോട്ടുവെക്കുന്ന സുപ്രധാന നിർദേശം നേതാക്കള്‍ അണികളിലേക്ക് ഇറങ്ങണമെന്നതാണ്. വാർഡ് തലത്തിലുള്ള ഭാരവാഹികളുമായി സംസ്ഥാനനേതൃത്വം നേരിട്ട് സംസാരിക്കണമെന്നാണ് സമിതിയുടെ നിർദേശം.

നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വാർഡ് തല ഭാരവാഹികളെ വിളിച്ചു ചേർക്കണം. എല്ലാ ജില്ലയിലും പ്രധാനപ്പെട്ട സംസ്ഥാന നേതാക്കള്‍ തന്നെ പങ്കെടുത്ത് നേരിട്ട് ആശയ വിനിമയം നടത്തണം. സംസ്ഥാന നേതൃത്വം മുഴുവന്‍ പങ്കെടുക്കുന്ന പ്രവർത്തന കണ്‍ വെൻഷന്‍ എല്ലാ ജില്ലകളിലും നടത്തണം. സംഘടനക്കകത്ത് ഉയരുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും വേഗത്തില്‍ പരിഹരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News