‘നാളെ എന്തെന്ന് പറയാനാവില്ല വാതില്‍ തുറന്നിട്ടാണ് കിടന്നുറങ്ങുന്നത്,ഇല്ലെങ്കില്‍ ശ്വാസം മുട്ടില്ലേ’; എ വി ഗോപിനാഥ്

ഡി സി സി പ്രസിഡന്റ് തീരുമാനത്തില്‍ അതൃപ്തിയുമായി പാലക്കാട്ടെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ്. ഉമ്മന്‍ ചാണ്ടിക്കും കെ സുധാകരനും പ്രായമായില്ലേയെന്നും അതുകൊണ്ടാണ് ചിലതെല്ലാം മറന്നതെന്നും അദ്ദേഹം പറഞ്ഞു. നാളെ എന്തെന്ന് പറയാനാവില്ല. വാതില്‍ തുറന്നിട്ടാണ് കിടന്നുറങ്ങുന്നത്. ഇല്ലെങ്കില്‍ ശ്വാസം മുട്ടില്ലേ. തിങ്കളാഴ്ച ഉച്ചയോടെ മാധ്യമങ്ങളെ കണ്ട് നിലപാട് പറയുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കുവോളം പാര്‍ട്ടി പറയുന്നത് കേള്‍ക്കും. നാളത്തെ കാര്യം പ്രവചിക്കാന്‍ ഞാന്‍ ജ്യോതിഷി അല്ലെന്നും ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്നും അതുകൊണ്ടാണ് ചിലതെല്ലാം മറന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പാലക്കാട് എ വി ഗോപിനാഥിനെ ഡി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും എ തങ്കപ്പനാണ് നറുക്ക് വീണത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News