മെച്ചപ്പെട്ട പട്ടികയെന്ന് കെ മുരളീധരൻ

ഡിസിസി പട്ടികയെ സ്വാഗതം ചെയ്ത് കെ മുരളീധരൻ. മെച്ചപ്പെട്ട പട്ടികയാണെന്നും എല്ലാ കാലത്തേതിനേക്കാളും കൂടുതൽ വിശാലമായ ചർച്ച ഇത്തവണ നടന്നുവെന്നും മുരളീധരൻ പറഞ്ഞു. എം പി, എംഎൽഎമാർ, മുൻ പ്രസിഡൻ്റുമാർ എന്നിങ്ങനെ എല്ലാവരുമായി ഇത്തവണ ചർച്ച നടന്നു. മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി മാറ്റം വരുത്തി.

ചർച്ച നടത്തിയില്ല എന്ന് പറയുന്നത് ശരിയല്ലെന്നും രാഹുൽഗാന്ധി എല്ലാവരുമായും ചർച്ച നടത്തി എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
‘പ്രഖ്യാപിക്കപ്പെട്ട ഡിസിസി അധ്യക്ഷൻമാർ എല്ലാം മികച്ചവരാണ്.
കൂടുതൽ ജനകീയമായ മുഖമാണ് പുനഃസംഘടനയിലൂടെ കോൺഗ്രസിന് കിട്ടിയത്.

എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ ആലോചിക്കാവുന്നതേ ഉള്ളൂ. സ്വാഭാവികമായും കോൺഗ്രസിൽ അഭിപ്രായവ്യത്യാസം ഉണ്ടാകും. എല്ലാ കാലഘട്ടത്തിലും ഉദ്ദേശിച്ച പോലെ പട്ടിക വരാറില്ല’- മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News