‘മൂന്ന് മാസം മുൻപ് പ്രവർത്തകരോട് അച്ചടക്കത്തെക്കുറിച്ച് സംസാരിച്ചയാളാണ്’; അനിൽകുമാറിനെ പരിഹസിച്ച് അഡ്വ കെ പ്രവീൺ കുമാർ

കെ പി അനിൽകുമാറിനെ പരിഹസിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ. മൂന്ന് മാസം മുൻപ് വന്ന് കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരോട് അച്ചടക്കത്തെക്കുറിച്ച് സംസാരിച്ച ആളാണ് കെ പി അനിൽകുമാർ.

ഗ്രൂപ്പല്ല പാർട്ടിയിൽ പ്രവർത്തിക്കുവാനുള്ള മാനദണ്ഡം. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ആയവർക്ക് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല.അച്ചടക്ക ലംഘനം ഒരു കാരണവശാലും പാർട്ടിയിൽ വെച്ച് പൊറുപ്പിക്കില്ലെന്നും പ്രവീൺ കുമാർ കോഴിക്കോട് പറഞ്ഞു.

അതേസമയം,ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി പുറത്താക്കിയിരുന്നു.

കെ സുധാകരനും വി ഡി സതീശനും ഹൈക്കമാന്‍ഡിനും എതിരെ കെ പി അനില്‍കുമാര്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പെട്ടി പിടിക്കുന്നവരും നേതാക്കന്മാര്‍ക്ക് കുട പിടിക്കുന്നവരുമാണ് പട്ടികയിലുള്ളതെന്നും ഗ്രൂപ്പില്ലാത്ത ആരെങ്കിലും പട്ടികയിലുണ്ടെങ്കില്‍ താന്‍ തലമുണ്ഡനം ചെയ്യുമെന്നും അനില്‍ കുമാര്‍ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here