കൊടിക്കുന്നില്‍ പോലും പട്ടികജാതിക്കാര്‍ക്ക് വേണ്ടി അഭിപ്രായം പറഞ്ഞില്ല; ദളിത്‌ കോൺഗ്രസ്

കൊടിക്കുന്നില്‍ സുരേഷ് പോലും പട്ടികജാതിക്കാര്‍ക്ക് വേണ്ടി അഭിപ്രായം പറഞ്ഞില്ലെന്ന് ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ കെ ഷാജു. 10 ശതമാനം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് എന്ന കെ സുധാകരന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പോലും പട്ടികജാതിക്കാര്‍ക്ക് വേണ്ടി അഭിപ്രായം പറയാത്തത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്നും കെ കെ ഷാജു കുറ്റപ്പെടുത്തി.

ഡിസിസി പട്ടികയില്‍ ഭളിത് വിഭാഗം നേരിട്ടത് വലിയ അവഗനയാണെന്നാണ് ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെകെ ഷാജു ഉന്നയിക്കുന്നത്. സംസ്ഥാനത്തെ പുതിയ ഡിസിസി അധ്യക്ഷന്‍മാരെ നിയോഗിച്ചതില്‍ പ്രതിഷേധം കൊടുക്കുന്ന സാഹചര്യത്തിലാണ് ദളിത് കോണ്‍ഗ്രസിന്റെ ഈ പരസ്യ പ്രതികരണം. പുതിയ പട്ടികയില്‍ ദളിത് വിഭാഗക്കാരെയും വനിതകളെയും അവഗണിച്ചെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ദളിത് കോണ്‍ഗ്രസിന്റെ ഈ പ്രതികരണം.

അതേസമയം, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് എതിരെയും, കെപിസിസി അധ്യക്ഷന്‍ കെ സുധാകന്‍ എന്നിവര്‍ക്കെതിരെയും കെ കെ ഷാജു രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയില്‍ പട്ടികയില്‍ പട്ടികജാതിക്കാര്‍ ഇടംപിടിക്കാത്തിന് കാരണം കൊടിക്കുന്നില്‍ സുരേഷാണ്. അദ്ദേഹത്തിന്റെ നടപടി പട്ടികജാതിക്കാരെ ചതിക്കുന്നതാണ്.

കൊടിക്കുന്നില്‍ പട്ടികയിലേക്ക് നിര്‍ദേശിച്ചത് പോലും ഒരു പട്ടികജാതിക്കാരന്റെ പേരല്ല. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തെ പട്ടികജാതി സമൂഹം ശിക്ഷിക്കും. പട്ടികജാതിക്കാരുടെ കടുത്ത ശിക്ഷ കൊടുക്കുന്നില്‍ ഏറ്റുവാങ്ങേണ്ടിവരുമെന്നും കെ കെ ഷാജു കുറ്റപ്പെടുത്തി. എന്നാൽ മുഖ്യമന്ത്രിക്കെതിരെ വർഗീയ പരാമർശം നടത്തിയതിന് കൊടിക്കുന്നിൽ സുരേഷിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നു വന്നിരുന്നു.

നിലവില്‍ പുറത്തുവന്ന ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക അവിശ്വസനീയമാണെന്നും കെ കെ ഷാജു വ്യക്തമാക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പട്ടിക അംഗീകരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News