‘ഉമ്മൻചാണ്ടിയുടെ പ്രതികരണത്തിൽ ദുഃഖമുണ്ട്’; കെ സുധാകരൻ

ഡിസിസി അധ്യക്ഷൻമാരെ തെരഞ്ഞെടുക്കുന്നതിൽ ചർച്ചകൾ നടന്നിട്ടില്ലെന്ന ഉമ്മൻചാണ്ടിയുടെ പ്രതികരണത്തിൽ ദുഃഖമുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജനാധിപത്യ ചർച്ച നടക്കുന്ന പാർട്ടിയാണ് കോൺഗ്രസ്സെന്നും ഭിന്നാഭിപ്രായങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്ത് കോൺഗ്രസ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉയർന്ന പ്രതിഷേധങ്ങൾ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ പ്രതികരണത്തിൽ ദുഃഖമുണ്ട്. അങ്ങനെ അദ്ദേഹം പറയാൻ പാടില്ലായിരുന്നുവെന്നും ഉമ്മൻ ചാണ്ടി നൽകിയ പേരുകളുളള ഡയറി ഉയർത്തിക്കാട്ടി സുധാകരൻ പറഞ്ഞു. കോൺഗ്രസ് പാർട്ടി പുനസംഘടന പല തവണ നടന്നിട്ടുണ്ട്. ഗ്രൂപ്പിന്റെ ആളുകൾ മാത്രമാണ് കഴിഞ്ഞ കാലങ്ങളിൽ പരിഗണിക്കപ്പെട്ടത്.

രണ്ട് ഗ്രൂപ്പുകളിലെ നേതാക്കൾ മാത്രം ചർച്ച നടത്തിയാണ് തീരുമാനമെടുത്തത്. മറ്റുള്ളവരോട് വിഷയം ചർച്ച ചെയ്യാൻ ഇവർ തയ്യാറായിരുന്നില്ല. ഏത് തലത്തിലാണ് ഇവർ ചർച്ച നടത്തിയതെന്ന് വ്യക്തമാക്കട്ടെ. ഒരിക്കൽ പോലും വർക്കിംഗ് പ്രസിഡൻ്റായിരുന്ന തന്നോട് ചർച്ച നടത്തിയിട്ടില്ല. പക്ഷേ ഇത്തവണ ഈ ലിസ്റ്റിൽ ഉമ്മൻ ചാണ്ടിയുമായി രണ്ട് തവണ ചർച്ച നടത്തിയിരുന്നെന്നും സുധാകരൻ പറഞ്ഞു.

എല്ലാ ജില്ലകളിലേക്കും ഉമ്മൻചാണ്ടി പേരുകൾ നൽകിയിരുന്നു. പാർട്ടിക്ക് നൽകിയ പേരുകൾ ഉമ്മൻചാണ്ടി പരസ്യപ്പെടുത്തിയത് ശരിയായില്ല. നടപടി ശരിയായോ എന്ന് ഉമ്മൻ ചാണ്ടി തന്നെ പരിശോധിക്കണം. രമേശ് ചെന്നിത്തലയുമായും രണ്ട് തവണ സംസാരിച്ചിരുന്നു. ചെന്നിത്തല റിട്ടൺ ലിസ്റ്റ് തന്നിരുന്നില്ലെന്നത് ശരിയാണെന്നും എന്നാൽ ചർച്ച നടത്തിയില്ലെന്ന് പറയുന്നത് കള്ളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News