കൊവിഡ് മൂന്നാം തരംഗം; വ്യാജ പ്രചാരണങ്ങളെ തള്ളി ഡോ പി പി വേണുഗോപാലൻ

കോഴിക്കോട് ആസ്റ്റർ മിംസിലെ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ പി പി വേണുഗോപാലന്റെ പേരിൽ വാട്സ്ആപ്പിൽ വ്യാജ സന്ദേശം. കൊവിഡ് മൂന്നാം തരംഗത്തെക്കുറിച്ചാണ് ഡോക്ടറുടെ പേരിൽ വ്യാജ സന്ദേശം ഷെയർ ചെയ്യുന്നത്. ഈ സന്ദേശം തെറ്റാണെന്നും ഇത്തരമൊരു സന്ദേശം താൻ നൽകിയിട്ടില്ലെന്നും ആരും അവ ഷെയർ ചെയ്യരുതെന്നും അദ്ദേഹം അറിയിച്ചു.

‘എന്റെ പേരും സ്ഥാപനത്തിന്റെ പേരും ഉപയോഗിച്ച് വാട്സ്ആപ്പിൽ കൊവിഡിന്റെ മൂന്നാം തരംഗത്തപറ്റി തെറ്റായ വാർത്ത പ്രചരിക്കുന്നുണ്ട്, അത് വൈറലാണ്. ഇതിലുള്ള കാര്യങ്ങളൊന്നും ശാസ്ത്രീയമായ അടിത്തറയുള്ളവയല്ല. ഈ സന്ദേശം പരത്തുന്നവർ എന്റെയും സ്ഥാപനത്തിന്റെയും പേര് ദുരുപയോഗം ചെയ്യുകയാണ് ചെയ്യുന്നത്. ഇത് വ്യാജമാണ്.’ അദ്ദേഹം പറയുന്നു.

മൂന്നാം തരംഗം അപ്ഡേറ്റ് എന്ന രീതിയിലാണ് സന്ദേശം പ്രചരിക്കുന്നത്. ചുമയോ പനിയോ ഇല്ലെന്നും മരണനിരക്ക് കൂടുമെന്നും പരിശോധനയിൽ അറിയാൻ കഴിയില്ലെന്നുമാണ് വ്യാജ സന്ദേശത്തിന്റെ ഉള്ളടക്കം.. ഇന്നത്തെ സാഹചര്യത്തിൽ ആളുകളുടെ ഇടയിൽ ആവശ്യമില്ലാത്ത ഒരു ഭീതിയും മറ്റും പരത്താൻ ഈ മെസേജുകൾ ഇടയാക്കുമെന്നും ഡോക്ടർ അറിയിച്ചു.

അതേസമയം, മൂന്നാം തരംഗം തുടങ്ങിയോ എന്നതുപോലും ഉറപ്പായിട്ടില്ലെന്നും, ഇപ്പോഴും രണ്ടാം തരംഗം തന്നെയാണ് തുടരുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. സന്ദേശത്തിനെതിരെ സൈബർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. കൊവിഡിനെ നേരിടാൻ ആദ്യം മുതലെ വിദഗ്ധർ നൽകുന്ന മാർഗനിർദേശങ്ങളാണ് ഇപ്പോഴും സ്വീകരിക്കേണ്ടത് എന്നും ഡോ. വേണുഗോപാലൻ പറഞ്ഞു. വാക്സിൻ സ്വീകരിക്കുക, പിന്നെ ആദ്യം മുതലേ നിർദേശിച്ചിരിക്കുന്ന സാമൂഹിക അകലം, മാസ്ക്, കൈകഴുകൽ എന്നിവ പാലിക്കുക എന്നിവയാണ് അത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News