‘മുൻപ് നടന്നിരുന്നത് ഗ്രൂപ്പ് വീതം വെയ്പ്പ്’ രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ മുൻ സ്പീക്കർ എൻ ശക്തൻ

രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ മുൻ സ്പീക്കർ എൻ ശക്തൻ. ഹൈക്കമാൻഡ് തീരുമാനത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും മുൻപ് നടന്നിരുന്നത് ഗ്രൂപ്പ് വീതം വെയ്പ്പ് ആണെന്നും അദ്ദേഹം തുറന്നടിച്ചു.

സീനിയർ നേതാക്കന്മാരുമായി ചർച്ച ചെയ്തില്ലെന്ന് പറയുന്നത് ശരിയല്ല. പല തലങ്ങളിലും ചർച്ച നടന്നിരുന്നു എന്ന കാര്യം തനിക്ക് അറിയാമെന്ന് ശക്തൻ പറഞ്ഞു. കോൺഗ്രസിന് രക്ഷപ്പെടണമെങ്കിൽ ഗ്രൂപ്പിൽ അതീതരായ നേതാക്കൾ വരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൻ പരാജയത്തിനു കാരണമായത് ഗ്രൂപ്പുകളുടെ ഇടപെടൽ ആണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,ഡി സി സി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തിൽ പരസ്യമായി അതൃപ്തി അറിയിച്ച ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും വി ഡി സതീശൻ തള്ളി. ചർച്ച നടന്നില്ല എന്ന ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും വാദം തെറ്റാണെന്ന് സതീശൻ പറഞ്ഞു. താനും സുധാകരനും മൂലയിൽ മാറിയിരുന്നു കൊടുത്ത ലിസ്റ്റ് അല്ല ഇത്. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു പട്ടിക ഉണ്ടാക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാൻ ആണെങ്കിൽ പിന്നെ താൻ ഈ സ്ഥാനത്ത് എന്തിനാണെന്നും വി ഡി സതീശൻ ചോദിച്ചു. ഡിസിസി ലിസ്റ്റിൽ ആരും പെട്ടി തൂക്കികൾ അല്ല. അത്തരം വിമർശനങ്ങൾ അം​ഗീകരിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here