നാളെ മുതൽ രാത്രി കർഫ്യൂ; അത്യാവശ്യ യാത്രകള്‍ക്ക് അനുമതി വാങ്ങണം,​ ഉത്തരവ് പുറത്തിറങ്ങി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. രാത്രി 10 മണി മുതല്‍ പുല‍ര്‍ച്ചെ 6 മണി വരെയാണ് ക‍ര്‍ഫ്യൂ. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ ഇതില്‍ ഇളവ് അനുവദിച്ചിട്ടുള്ളൂ. അടിയന്തര ചികിത്സ ആവശ്യമുള്ള സാഹചര്യത്തില്‍ യാത്ര ചെയ്യാം. ആശുപത്രിയിലെ രോ​ഗികളുടെ കൂട്ടിരിപ്പുകാ‍‌ര്‍ക്കും രാത്രി യാത്ര അനുവദിച്ചിട്ടുണ്ട്.

അതേസമയം, ചരക്ക് വാഹനങ്ങള്‍ക്ക് രാത്രി യാത്ര തുടരാം, അത്യാവശ്യ സേവനങ്ങളില്‍ ഏ‍ര്‍പ്പെടുന്ന ജീവനക്കാരെയും ക‍‍‌ര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചാലും യാത്ര ചെയ്യുന്നതിന് അനുമതിയുണ്ട്. ദീ‍ര്‍ഘദൂര യാത്രക്കാ‍ര്‍ക്കും യാത്ര ചെയ്യാം. ട്രെയിന്‍ കയറുന്നതിനോ, എയ‌ര്‍പോര്‍ട്ടില്‍ പോകുന്നതിനോ, കപ്പല്‍ യാത്രക്കോ ആയി രാത്രി യാത്ര ചെയ്യാം, ടിക്കറ്റ് കയ്യില്‍ കരുതിയാല്‍ മതിയാകും. മറ്റെന്തെങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യണമെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോ‍പിപ്പിക്കാൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ജില്ലകളിലേക്കു പ്രത്യേകമായി നിയോഗിച്ചു. ഇവർ നാളെ ചുമതല ഏറ്റെടുക്കും. അഡീഷ‍നൽ എസ്പിയായിരിക്കും ജില്ലാതല നോഡൽ ഓഫിസർ. ഇവർ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ പോയി പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News