എന്തും വിളിച്ചു പറയാം എന്ന രീതി വച്ചു പൊറുപ്പിക്കില്ല; കണ്ണൂർ ഡി സി സി പ്രസിഡന്റ്

എന്തും വിളിച്ചു പറയാം എന്ന രീതി വച്ചു പൊറുപ്പിക്കില്ലെന്ന് കണ്ണൂർ ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ്.പാർട്ടി വിരുദ്ധ പ്രവർത്തനമുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം നേതാക്കൾക്ക് താക്കീത് നൽകി.

അതേസമയം ഡിസിസി പട്ടിക പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസിൽ ഭിന്നാഭിപ്രായം രൂക്ഷമാണ്. ഡിസിസി പട്ടികയില്‍ കേരളത്തില്‍ ഫലപ്രദമായ ചര്‍ച്ച നടന്നിട്ടില്ലെന്ന് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഒരേ സ്വരത്തിൽ പറഞ്ഞു. തുടർന്ന് ഇരുവരെയും രൂക്ഷമായ ഭാഷയിൽ തള്ളി പറഞ്ഞ് വി ഡി സതീശൻ അടക്കമുള്ള നേതാക്കന്മാർ രംഗത്തെത്തി.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഡി സി സി പട്ടികയെ ചൊല്ലി പ്രതിഷേധം ശക്തമാണ്. പത്തനംതിട്ട ഡിസിസി ഓഫിസിൽ കരിങ്കൊടിയും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. പി.ജെ.കുര്യനും ആൻ്റോ ആൻ്റണി എം.പിക്കുമെതിരെ പ്രതിഷേധം ശക്തമാണ്.പുതിയ ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ സജീവ പ്രവർത്തകനല്ലെന്നും തിരുവല്ലയിലെ യു ഡി എഫ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും പോസ്റ്ററിൽ ആരോപണം ഉയരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News