തിളക്കമുള്ള ചർമം വേണോ? വെറും മൂന്ന് മിനിറ്റ് മതി

നിങ്ങൾ തിളക്കമുള്ളതും മൃദുലവുമായ ചര്‍മം ആഗ്രഹിക്കുന്നവരാണോ. എന്നാല്‍ നിങ്ങളുടെ ചർമത്തെ സുരക്ഷിതമാക്കാൻ വെറും മൂന്ന് മിനിറ്റും മൂന്ന് കൂട്ടുകളും മതി. മുഖക്കുരു, കറുത്ത പാടുകൾ, ചുളിവുകൾ തുടങ്ങിയ ചർമ സംബന്ധമായ പ്രശ്നങ്ങളാണ് പലരെയും അലട്ടുന്നത്.

ഇത് മാറാനായി ചില അടുക്കള ചേരുവകൾ ഉപയോഗിക്കാവുന്നതാണ്. അവ ഏതൊക്കെയാണെന്നാണ് ഇനി പറയുന്നത്. ഒരു വാഴപ്പഴം ഉടച്ചത്, രണ്ട് ടീസ്പൂണ്‍ ഓട്സ്, ഒരു സ്പൂണ്‍ തേന്‍ എന്നിവ എടുക്കുക. ആദ്യം ഒരു പാത്രത്തില്‍ ഓട്സ് എടുക്കണം.

ശേഷം തേനും ഉടച്ച പഴവും ചേർത്തു നന്നായി ഇളക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി മൂന്ന് മിനിറ്റ് സ്ക്രബ് ചെയ്യണം. ശേഷം വെള്ളം ഉപയോഗിച്ചു മുഖം കഴുകാം. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യുന്നത്  നിങ്ങളുടെ ചർമം തിളങ്ങാന്‍ സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here