‘സത്യം വിളിച്ചുപറയാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ട്’; സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഢ്

സത്യം വിളിച്ചുപറയാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഢ്. ആധുനിക ജനാധിത്യ രാജ്യത്ത് ഇത് അത്യാന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഭരണകൂടത്തിന്റെ നുണകള്‍ വെളിപ്പെടുത്താന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇത് ജനങ്ങളുടെ കടമയുമാണ്, സര്‍ക്കാരുകളെ ഉത്തരവാദിത്തമുള്ളവരാക്കലും വ്യാജവാര്‍ത്തകള്‍ക്കും തെറ്റായ പ്രചരങ്ങള്‍ക്കും എതിരെ നില്‍ക്കേണ്ടതും ആധുനിക ജനാധിപത്യ രാജ്യത്ത് ഒഴിച്ചുകൂടാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം നിലനില്‍ക്കാന്‍ അഭിപ്രായ സ്വാതന്ത്ര്യം കൂടിയേ തീരുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം സി ചാഗ്‌ള അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സത്യം അല്ലെങ്കില്‍ ശരിയായ വിവരം അറിയാന്‍ വേണ്ടി ഒരിക്കലും സര്‍ക്കാരിനെ മാത്രം ആശ്രയിക്കരുത്. അധികാരം ഉറപ്പിക്കുന്നതിനായി നിരന്തരം തെറ്റായ കാര്യങ്ങളെ ആശ്രയിക്കുകയാണ് ഏകാധിപത്യ സര്‍ക്കാരുകള്‍. കൊവിഡ് കണക്കുകളില്‍ കൃത്രിമത്വം കാണിക്കാന്‍ വിവിധ രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്,’ ചന്ദ്രചൂഢ് പറഞ്ഞു.

രാഷ്ട്രീയമായും, സാമൂഹികമായും, സാമ്പത്തികമായും, സാംസ്‌കാരികപരമായുമുള്ള വിവരങ്ങള്‍ക്ക് സര്‍ക്കാരിനെ അമിതമായി വിശ്വസിക്കുന്നതില്‍ ചന്ദ്രചൂഢ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here