വിപ്ലവഗാനം പോലൊരു സേവ് ദി ഡേറ്റ്

‘സേവ് ദി ഡേറ്റിൽ’ വ്യത്യസ്തത കണ്ടെത്താൻ ശ്രമിക്കുന്നവരാണ് മലയാളികൾ. ഇപ്പോൾ അതൊരു ട്രെൻഡുമാണ്.
അത്തരത്തിൽ സേവ് ദി ഡേറ്റ് വീഡിയോകൾ തരംഗമാകുന്ന കാലത്ത് ഒരു സേവ് ദി ഡേറ്റ് അപാരതയാണ് ഇവിടെ പറയുന്നത്. സ്വപ്നങ്ങളുടെ ചുവപ്പ് വിവാഹത്തിലും പടരുകയാണ് അരുണിനും പാർവതിക്കും.
കൊവിഡിൽ കല്യാണമേളം കുറവാകുമെന്നുറപ്പ്. എങ്കിൽ ഒരു ഓളമെങ്കിലും വേണ്ടേ.

പ്രൈം ലെൻസ് വെഡ്ഡിംഗ് ഒരുക്കിയ കിടിലൻ സേവ് ദ് ഡേറ്റ് അതങ്ങ് നികത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശികളായ അരുണിൻ്റെയും പാർവതിയുടെയും സേവ് ദി ഡേറ്റ് ആണ് തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രൈം ലെൻസ് വെഡ്ഡിംഗ് വളരെ മനോഹരമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നത്.

കൊവിഡ് കാലത്ത് തകർന്ന് പോയ പലമേഖലകളിൽ ഒന്നാണ് വെഡ്ഡിംഗ് ഫോട്ടോഗ്രഫി. വിവാഹ നിശ്ചയം മുതൽ പോസ്റ്റ്‌ വെഡ്ഡിംഗ് വരെ ഒരു വലിയ പാക്കേജ് ആയി ചെയ്തിരുന്ന കാര്യങ്ങൾ ഏറ്റവും ചുരുക്കി ചടങ്ങിന് മാത്രമായി. ലോക്ക്ഡൗണിന് ശേഷം എത്തിയ ചിങ്ങത്തിലെ കല്യാണങ്ങൾ ആഘോഷമാക്കുകയാണ് വെഡിങ് കമ്പനികളും.

കൺസെപ്റ്റ് സേവ് ദി ഡേറ്റ് ചെയ്ത് ഇതിന് മുന്നെയും പല തവണ പ്രൈം ലെൻസ് വെഡ്ഡിംഗ് ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. ഫോട്ടോഗ്രാഫറും പ്രൈംലെൻസ് ഉടമയുമായ ആനന്ദ് ആലന്തറയുടെതാണ് കൺസെപ്റ്റ് . രഞ്ജു ആറ്റിങ്ങൽ ക്യാമറയും അരുൺ വെഞ്ഞാറമൂട് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here