പൊലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ അപേക്ഷകളില്‍ കാലതാമസം പാടില്ലെന്ന് ഡി.ജി.പി

പൊലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ എന്നിവയ്ക്കായി ലഭിക്കുന്ന അപേക്ഷകളില്‍ കാലതാമസം കൂടാതെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

ഇത്തരം അപേക്ഷകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കണം. അപേക്ഷകളിന്‍മേല്‍ അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുളളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും നിര്‍ദ്ദേശമുണ്ട്.

ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവര്‍ എന്നിവരുടെ അപേക്ഷകളില്‍ സൂക്ഷ്മപരിശോധന നടത്തണം.

അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്നില്ലന്ന് ഉറപ്പാക്കാന്‍ റേഞ്ച് ഡി.ഐ.ജി മാരെ ചുമതലപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News