അ​ച്ഛ​നെ​യും മ​ക​ളേ​യും മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച്‌ പ​ര​സ്യ വി​ചാ​രണ​ നടത്തിയ സം​ഭ​വം; പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി 

അ​ച്ഛ​നെ​യും മൂ​ന്നാം ക്ലാ​സു​കാ​രിയായ മ​ക​ളേ​യും മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച്‌ പ​ര​സ്യ വി​ചാ​ര​ണ നടത്തിയ സം​ഭ​വ​ത്തി​ല്‍ പോലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. ആ​റ്റി​ങ്ങ​ല്‍ പി​ങ്ക് പൊ​ലീ​സി​ലെ സി​വി​ല്‍ പൊലീ​സ് ഓ​ഫീ​സ​ര്‍ ര​ജി​ത​യെ​യാ​ണ് റൂ​റ​ല്‍​ എ​സ്പി ഓഫീസിലേക്ക് സ്ഥ​ലം മാ​റ്റി​യ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അന്വേ​ഷി​ച്ച ആ​റ്റി​ങ്ങ​ള്‍ ഡി​വൈ എ​സ്പി റി​പ്പോ​ര്‍​ത്തിന്റെ അടിസ്ഥാനത്തിലാണ് റൂ​റ​ല്‍ എ​സ്പി​ നടപടി സ്വീകരിച്ചത്.

വെ​ള്ളി​യാ​ഴ്ചയാണ് ഐ​എ​സ്‌ആ​ര്‍​ഒ​ക്ക് വേ​ണ്ടി​യെ​ത്തി​ച്ച സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ വാ​ഹ​നം കാ​ണാ​ന്‍ റോ​ഡ​രു​കി​ല്‍ നി​ല്‍​ക്ക​വെ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ തോ​ന്ന​യ്ക്ക​ല്‍ സ്വ​ദേ​ശി​യാ​യ രാ​ജേ​ന്ദ്ര​നും മ​ക​ളും കാ​റി​ല്‍ നി​ന്നും മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് ഇ​രു​വ​രെ​യും പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ച​ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News