പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധനവ്

കൊവിഡ് കാലത്ത് ജനങ്ങളെ വലച്ചു കൊണ്ട് പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധന. അഞ്ച് രൂപ മുതല്‍ 50 രൂപ വരെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.

കാര്‍, ജീപ്പ്, വാന്‍ വിഭാഗങ്ങള്‍ക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നു നിരക്ക്. ഇത് അഞ്ച് രൂപ വര്‍ധിപ്പിച്ച് 80 രൂപയാക്കി. ഒന്നിലധികം യാത്രകള്‍ക്ക് 110 രൂപയുണ്ടായിരുന്നത് 120 രൂപയാക്കിയും വര്‍ധിപ്പിച്ചു. പ്രതിമാസ യാത്രാനിരക്കില്‍ 10 രൂപ മുതല്‍ 50 രൂപയുടെ വര്‍ധനവുണ്ട്. കൊവിഡ് കാലത്ത് ജനങ്ങളെ വെല്ലുവിളിക്കുന്നതാണ് നിരക്ക് വര്‍ധന.

ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 130 രൂപയാണ് ഇത് 140 ആക്കി വര്‍ധിപ്പിച്ചു. ഒന്നില്‍ കൂടുതല്‍ യാത്രയ്ക്കുള്ള നിരക്കില്‍ 190 രൂപയായിരുന്നത് 205 രൂപയാക്കി വര്‍ധിപ്പിച്ചു. ബസ്, ട്രക്ക് എന്നിവയുടെ ഒരു ദിശയിലേക്കുള്ള നിരക്ക് 255 രൂപയായിരുന്നത് 275 രൂപയായി ഉയര്‍ത്തി.

മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്ക് 410 രൂപയുണ്ടായിരുന്നത് 445 രൂപയും ഒരു ദിവസം ഒന്നിലേറെ യാത്രയ്ക്ക് 665 രൂപയായും ഉയര്‍ത്തി. കരാറനുസരിച്ചുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടില്ലെന്ന ആക്ഷേപത്തിനിടയിലാണ് ടോള്‍ നിരക്ക് പ്രതിവര്‍ഷവും വര്‍ധിപ്പിക്കുന്നത്. 2028 വരെ പാലിയേക്കരയില്‍ ടോള്‍ പിരിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News