ഒന്നല്ല, രണ്ടല്ല; 200 കാറുകളുടെ പേരു പറയാന്‍ സയാന് വേണ്ടത് വെറും മൂന്ന് മിനിറ്റ്

ഒന്നോ രണ്ടോ അല്ല, കുഞ്ഞു സയാന് ഇരുനൂറോളം കാറുകളുടെ പേരറിയാം. അവയൊക്കെ പറയാനാകട്ടെ അവനു വേണ്ടത് വെറും മൂന്നോ നാലോ മിനിറ്റും. ലംബോര്‍ഗിനി മെര്‍കാറ്റോ, മക് ലാറന്‍, മസറാട്ടി, ആല്‍ഫ റോമിയോ,സിട്രോയന്‍ തുടങ്ങി ഇരുനൂറോളം ഇന്ത്യന്‍-വിദേശനിര്‍മിത കാറുകളുടെ പേരുകള്‍ ഈ ആറുവയസ്സുകാരന് ഹൃദ്യമാണ്. പേര് പറയാനാകട്ടെ സയാന് കാറുകള്‍ മുഴുവനായി കാണണമെന്നില്ല, ഏതെങ്കിലും ഭാഗം കണ്ടാലും മതി.

മൂന്നുവയസ്സു മുതലാണ് ദുബായിലെ നിരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ പേരുകള്‍ ഈ ഒന്നാം ക്ലാസുകാരന്‍ ഹൃദിസ്ഥമാക്കാന്‍ തുടങ്ങിയത്. ആദ്യമൊക്കെ യാത്രകള്‍ക്കിടെ പിതാവ് ദര്‍വീഷ് മൊയ്നുദ്ദീനാണ് വാഹനങ്ങളുടെ പേരുകള്‍ പറഞ്ഞുകൊടുത്തത്. സയാനിപ്പോൾ ദുബായില്‍ നിന്ന് വന്ന് മാതാവ് നീതുവിന്റെ കാളത്തോടുള്ള വീട്ടിലുണ്ട്, അവധി ആഘോഷിക്കാൻ.

ബ്രാന്‍ഡഡ് കാറുകളുടെ നൂറിലധികം ചെറുമാതൃകകളുണ്ട് സയാന്റെ കയ്യില്‍. കുഞ്ഞു മനസ്സിൽ വലിയ ആഗ്രഹങ്ങളുമായാണ് സയാൻ മുന്നേറുന്നത്. ‘വലുതാവുമ്പോള്‍ സ്വന്തമായി കാര്‍ ഉണ്ടാക്കണം. കാര്‍ ഉണ്ടാക്കുന്ന കമ്പനിക്ക് ‘പൈ’ എന്ന് പേരും ഇടണം.’

ദുബായ് ജെംസ് മില്ലേനിയം സ്‌കൂളിലാണ് സയാന്റെ പഠനം. ദുബായില്‍ സീനിയര്‍ മെക്കാനിക്കല്‍ എന്‍ജിനീയറാണ് ദര്‍വീഷ്. മൂന്നു വയസ്സുകാരന്‍ മുഹമ്മദ് സായിദ് സഹോദരനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News