ഹരിയാനയില്‍ പൊലീസ് അക്രമത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

കര്‍ണാലില്‍ ബി ജെ പി യോഗത്തില്‍ പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ക്ക് നേരെ ഉണ്ടായ പൊലീസ് ലാത്തി ചാര്‍ജിനിടെ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. കര്‍ണാല്‍ സ്വദേശി സുശൂല്‍ കാജലാണ് മരിച്ചത്. ഇദ്ദേഹത്തിന് തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. നിരവധി കര്‍ഷകര്‍ക്ക് പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. കര്‍ണാലിലെ ടോള്‍ പ്ലാസയ്ക്ക് സമീപമായിരുന്നു സംഭവം.

പ്രായമായ അനേകം കര്‍ഷകരെയടക്കം പൊലീസ് ലാത്തികൊണ്ട് തലയ്ക്കടിച്ചു. പൊലീസ് അതിക്രമത്തില്‍ നിരവധി കര്‍ഷകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതിഷേധവുമായി എത്തുന്ന കര്‍ഷകരുടെ തലയടിച്ചു പൊട്ടിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുന്ന സബ് കലക്ടറുടെ വീഡിയോ പുറത്തുവന്നിരുന്നു.

ആരോപണം ഉയര്‍ന്ന കര്‍ണാല്‍ എസ് ഡി എം ആയുഷ് സിന്‍ഹക്ക് എതിരെ നിയമനടപടികള്‍ ആലോചിക്കാന്‍ നാളെ കര്‍ണാല്‍ കര്‍ഷകര്‍ യോഗം വിളിച്ചിട്ടുണ്ട്. എസ് ഡി എമ്മിനെ പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യറാകണമെന്ന് കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. ഇതിനിടെ ദേശീയപാത ഉപരോധം കര്‍ഷകര്‍ അവസാനിപ്പിച്ചെങ്കിലും കര്‍ണാല്‍ ടോള്‍ പ്ലാസ ഉപരോധം തുടരുകയാണ്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ ഇന്ന് കര്‍ഷകര്‍ റോഡ് ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News