ഛത്തീസ്ഗഡ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് താല്‍ക്കാലികാശ്വാസം; ഭൂപേഷ് ഭാഗല്‍ തുടരും

കലങ്ങിമറിഞ്ഞുകൊണ്ടിരുന്ന ഛത്തീസ്ഗഡ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. ഭൂപേഷ് ഭാഗല്‍ മുഖ്യമന്ത്രിയായി തല്‍ക്കാലം തുടരട്ടേയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ചര്‍ച്ച ഉടന്‍ ആരംഭിക്കാമാമെന്ന് വിമത നേതാവ് സിംഗ്ഡിയോയ്ക്ക് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി.

പത്ത് ദിവസത്തിലേറെയായി തുടരുന്ന ഛത്തീസ്ഗഡ് രാഷ്ട്രീയ തര്‍ക്കത്തിനു താല്‍ക്കാലിക ശമനമായതിന് പിന്നില്‍ ഭൂപേഷ് ഭാഗലിന്റെ ശക്തിപ്രകടനം തന്നെയാണ്. തന്നെ പിന്തുണക്കുന്ന എം എല്‍ എമാരെ ഡല്‍ഹിയിലെത്തി ഹൈക്കമാന്റിന് മുന്നില്‍ അണിനിരത്തിയാണ് ഭൂപേഷ് ഭാഗല്‍ ഞെട്ടിച്ചത്. കേന്ദ്രനേതൃത്വം ചോദിക്കാതെ തന്നെയാണ് ഇങ്ങനെയൊരു നടപടി ഭൂപേഷ് ഭാഗലിന്റെ ഭാഗത്തു നിന്നുണ്ടായത്.

എം എല്‍ എമാര്‍ അവരുടെ നേതാവിനെ കാണാന്‍ എത്തിയത് തനിക്ക് തടയാനാവില്ല എന്ന് ഭാഗല്‍ പുറമേ പറയുന്നുണ്ടെങ്കിലും വിമതനേതാവും ആരോഗ്യ മന്ത്രി സിംഗ്ഡിയോയേക്കാള്‍ പിന്തുണയുണ്ടെന്ന് നേതൃത്വത്തെ അറിയിക്കകയാണ് ഇതിലൂടെ ഭപേഷ് ഭാഗല്‍ ഉന്നം വച്ചത്.

രണ്ട് വര്‍ഷം കഴിയുമ്പോള്‍ മുഖ്യമന്ത്രിയാക്കാമെന്ന ഉറപ്പ് ഹൈക്കമാന്‍ഡ് പാലിക്കണമെന്ന് ആവശ്യവുമായി ഒരാഴ്ചയിലേറെയായി സിംഗ്ഡിയോ ഡല്‍ഹിയില്‍ തുടരുകയാണ്. എന്നാല്‍ ഛത്തീസ്ഗഡിലേക്ക് തിരിച്ചു പോകണമെന്നും രാഹുല്‍ഗാന്ധി ചത്തീസ്ഗഡില്‍ എത്തി ചര്‍ച്ച നടത്തുമെന്നും ഡിയോയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് തര്‍ക്കത്തിന് താല്‍ക്കാലിക ശമനമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel