പിഴയടച്ചു; അമിതാഭ് ബച്ചന്റെ പേരിലുള്ള ‘സൽമാൻ ഖാന്റെ’ കാർ തിരികെ വിട്ടുകൊടുത്തു

ഗതഗാതവകുപ്പുദ്യോഗസ്ഥര്‍ പിടിച്ചെടുത്ത നടന്‍ അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ ഉടമയ്ക്ക് വിട്ടുകൊടുത്തു. മതിയായ രേഖകള്‍ ഇല്ലാത്തതിനെത്തുടർന്ന് പിടിച്ചെടുത്ത കാറാണ് പിഴയടച്ചതിനെത്തുടര്‍ന്ന് വിട്ടുകൊടുത്തത്. 5,500 രൂപ പിഴ അടച്ച ശേഷമാണ് കാറിന്റെ നിലവിലെ ഉടമയ്ക്ക് വാഹനം വിട്ടുകിട്ടിയത്. സല്‍മാന്‍ ഖാന്‍ എന്നയാളാണ് കാര്‍ ഉപയോഗിച്ചിരുന്നത്.

മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 3000 രൂപയും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 500 രൂപയും ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2000 രൂപയുമാണ് പിഴ അടച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2019-ല്‍ അമിതാഭ് ബച്ചന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത റോള്‍സ് റോയ്സ് ഉള്‍പ്പെടെ 15 ആഡംബരകാറുകളാണ് കഴിഞ്ഞ ഞായറാഴ്ച ഗതാഗതവകുപ്പുദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

മഹാരാഷ്ട്രയിലാണ് അമിതാഭ് ബച്ചന്റെ പേരിലുള്ള 16 കോടി രൂപയുടെ കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പിന്നീട് ബംഗളൂരുവിലെ വ്യവസായി ആറുകോടി രൂപയ്ക്ക് കാര്‍ വാങ്ങിയെങ്കിലും കാറിന്റെ രേഖകള്‍ ഇപ്പോഴും ബച്ചന്റെ പേരില്‍ത്തന്നെയാണ്. ബെംഗളൂരു യു.ബി. സിറ്റിയില്‍ നടത്തിയ പരിശോധനയില്‍ ഓഡി, പോര്‍ഷെ, ജാഗ്വര്‍ തുടങ്ങിയ കാറുകളാണ് പിടിച്ചെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here