കൊടിക്കുന്നില്‍ പരസ്യമായി മാപ്പു പറയണമെന്നാവശ്യപ്പെട്ട് പി കെ ശ്രീമതി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശം നടത്തിയ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി. അടിയന്തരമായി പ്രസ്താവന പിന്‍വലിച്ച് കൊടിക്കുന്നില്‍ പരസ്യമായി മാപ്പു പറയണമെന്നും പി കെ ശ്രീമതി ആവശ്യപ്പെട്ടു. ‘സുരേഷ് കൊടിക്കുന്നില്‍ പരസ്യമായി മാപ്പു പറയണം’ എന്ന ഹാഷ്ടാഗോടുകൂടിയാണ് പ്രതിഷേധക്കുറിപ്പ് പങ്കു വച്ചത്.

പി കെ ശ്രീമതി പറഞ്ഞത്:

#സുരേഷ്‌കൊടിക്കുന്നില്‍പരസ്യമായിമാപ്പുപറയണം
പ്രസ്താവന അടിയന്തിരമായി പിന്‍ വലിക്കണം.
വിവാഹിതയായി കുടുംബ ജീവിതം നയിക്കുന്ന ഒരു പെണ്‍കുട്ടിക്കെതിരെ കൂടിയാണു സുരേഷിന്റെ നിന്ദ്യവും നിലവാരം കുറഞ്ഞതുമായ പ്രസ്താവന.

കൊടി-കുന്നില്‍. അദ്ദേഹം വളരെ ഉയരത്തിലാണ്. വളരെ ഉയരത്തില്‍. കുന്നിലല്ല മലയുടെയും മുകളില്‍ ആണ് ശ്രീ. സുരേഷ് എം പി. സംസ്‌കാരത്തിലും സംസാരത്തിലും പെരുമാറ്റത്തിലും മാന്യതയാണു ജനങ്ങള്‍ ജനപ്രതിനിധിയിലൂടെ പ്രതീക്ഷിക്കുന്നത്. കാല്‍ നൂറ്റാണ്ട് പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രിയായും എം പിയായും ഇരുന്ന് തഴമ്പിച്ചാല്‍ സ്വാഭാവികമായും ആരിലും മിനിമം പക്വതയും വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ ഉണ്ടാകേണ്ട ഔചിത്യവും ഈ മാന്യനില്‍ നിന്നും ഉണ്ടാകുമെന്നല്ലേ ആരും പ്രതീക്ഷിക്കുക. അതുണ്ടാകുന്നേ ഇല്ല.
മുന്‍ എം എല്‍ എ ഷാജുവിന്റെ വാക്കുകള്‍ തള്ളിക്കളയേണ്ടതല്ല.

‘പട്ടികജാതി വിഭാഗത്തിലെ ജനങ്ങളെ വഞ്ചിച്ചു; അവര്‍ക്കു വേണ്ടി ഒന്നും ചെയ്തില്ല എന്നും തന്നെ നിയമാസഭാ തിരഞ്ഞെടുപ്പില്‍ വഞ്ചിച്ചു’എന്നും ആണ് ഷാജു ഈ എം പിയെക്കുറിച്ച് പറഞ്ഞത്. എന്താ പ്രതികരിക്കാത്തത്? കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി സ. പിണറായിയേയും അദ്ദേഹത്തിന്റെ മകളേയും അധിക്ഷേപിക്കാനും സമൂഹത്തില്‍ ഇടിച്ച് താഴ്ത്താനും സുരേഷ് കാണിച്ച ഉഷാറൊന്നും ഇക്കാര്യത്തില്‍ കാണുന്നില്ലല്ലോ. നാക്കു താണു പോയോ? സുരേഷിനു ഈ നിലവാരത്തിലേ പോകാന്‍ കഴിയുന്നുള്ളു എന്നതിന്റെയും കെ പി സി സി പ്രസിഡന്റാകാന്‍ പറ്റാത്തതിന്റെ ഇച്ഛാഭംഗവും തീര്‍ക്കാന്‍ സ്വീകരിക്കേണ്ട വഴി ഇതല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here