വാര്‍ദ്ധക്യത്തിലും ചര്‍മ്മത്തെ ചുറുചുറുക്കോടെ നിലനിര്‍ത്താന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ…

വാര്‍ദ്ധക്യത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ നമ്മളെ അലട്ടാറുണ്ട്. വാര്‍ദ്ധക്യത്തെക്കുറിച്ച് ആവലാതിപ്പെടുന്നവരും കുറവല്ല. എന്നാല്‍ വാര്‍ദ്ധക്യകാലത്തും ചുറുചുറുക്കോടെ നില്‍ക്കുന്ന ചിലരെ നമ്മള്‍ കാണാറുണ്ട്. ഈ പ്രായത്തിലും ഇത്ര ചുറുചുറുക്കോ എന്ന് നാം ചോദിക്കാറുമുണ്ട്. എന്നാല്‍ വാര്‍ദ്ധക്യകാലത്തെ ശാരീരിക ബുദ്ധിമുട്ടുകളെ ഒരുപരിധിവരെ ഭക്ഷണക്രമം കൊണ്ട് തടയാം.

വാര്‍ദ്ധക്യത്തേക്കാള്‍ പ്രശ്‌നമനുഭവിക്കുന്ന ഒന്നാണ് അകാല വാര്‍ദ്ധക്യം. ഇന്നത്തെ കാലത്തെ ഭക്ഷണ രീതിയും ജീവിത ശൈലിയും ആണ് അകാല വാര്‍ദ്ധക്യം എന്ന പ്രശ്നത്തിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത്. കാലം കഴിയുന്തോറും നമ്മുടെ ശരീരം വാര്‍ദ്ധക്യത്തിന്റെ നിരവധി അടയാളങ്ങള്‍ കാണിക്കാന്‍ തുടങ്ങുന്നു. ചുളിവുകള്‍, കറുത്ത പാടുകള്‍, ചര്‍മ്മം വരണ്ട് പൊട്ടുക എന്നിവ പ്രകടമാകും.

ശരീരത്തിലെ കോശങ്ങള്‍ ഓരോ ദിവസവും പുനര്‍നിര്‍മ്മിക്കപ്പെടുന്നു. ആരോഗ്യകരമായ ഭക്ഷണമില്ലെങ്കില്‍ ഇത് സാധ്യമാകാതെ വരും. നമ്മുടെ ചര്‍മ്മത്തിന് ധാരാളം വെള്ളം ആവശ്യമാണ്. ദിവസം 3-4 ലിറ്റര്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിലെ ജലാംശവും, മൃദുത്വവും, ശുദ്ധിയും നിലനിര്‍ത്തും. കാരണം വെള്ളം വിഷാംശങ്ങളെ പുറന്തള്ളുന്നു.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ഈ ലക്ഷണങ്ങളെ അകറ്റിനിര്‍ത്താന്‍ നമ്മെ ഏറെ സഹായിക്കും. അകാല വാര്‍ദ്ധക്യം തടയാനുള്ള ചില ഭക്ഷണങ്ങള്‍ ഇതാ;

തക്കാളി

ചര്‍മ്മത്തെ മിനുസമാര്‍ന്നതാക്കുന്ന ലൈക്കോപീന്‍ എന്ന സംയുക്തം തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. 2008 ല്‍ നടത്തിയ പഠനത്തില്‍ തക്കാളി ചര്‍മ്മത്തെ ചുളിവുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

പപ്പായ

കാല്‍സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും, വിറ്റാമിന്‍ ഇ, സി എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് പപ്പായ. പപ്പായയില്‍ പപ്പൈന്‍ അടങ്ങിയിട്ടുണ്ട്. പപ്പൈന്‍ ഒരു സജീവ എന്‍സൈമാണ്. ഒട്ടുമിക്ക എല്ലാ സൗന്ദര്യ വര്‍ധക ഉത്പ്പന്നങ്ങളിലും ഇത് അടങ്ങിയിട്ടുണ്ട്. പപ്പായയിലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

സ്‌ട്രോബെറി

സ്‌ട്രോബെറിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും ചര്‍മ്മം എപ്പോഴും ചെറുപ്പമായി നിലനിര്‍ത്താനും സ്‌ട്രോബെറി സഹായിക്കും. മുഖക്കുരുവിനെ ചെറുക്കാനും ഇത് സഹായിക്കും.

ഒലിവ് ഓയില്‍

ഒലിവ് ഓയിലിലെ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തെ ചുളിവുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതൊരു ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കും. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ അകാല വാര്‍ദ്ധക്യത്തെ തടയും. ഒലിവ് ഓയില്‍ ചര്‍മ്മത്തില്‍ പുരട്ടുന്നത് കാന്‍സറിന് കാരണമാകുന്ന കോശങ്ങളെ ചെറുക്കുമെന്ന് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News