നിങ്ങളുടെ കഴുത്തിന് ചുറ്റും കറുപ്പുണ്ടോ? ഇത് പരീക്ഷിക്കൂ

നിങ്ങളുടെ കഴുത്തിന് ചുറ്റും കറുപ്പുണ്ടോ? എങ്കിലിതാ അത് മാറാനുള്ള ചില പൊടിക്കൈകൾ.

  • തൈര്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് കഴുത്തിന് ചുറ്റും പുരട്ടുക. പത്തു മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ട് ദിവസം ഇങ്ങനെ ചെയ്താല്‍ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറും.

  • ഒരു ടീസ്പൂൺ തെെരിൽ ഒരു നുള്ള് മഞ്ഞള്‍പൊടി ചേര്‍ക്കുക. ശേഷം അത് കഴുത്തിലും മുഖത്തും മസാജ് ചെയ്ത് നോക്കൂ. കറുപ്പകറ്റാൻ ഫലപ്രദമാണ്.

  • ഒരു ആപ്പിളിന്റെ പകുതി, ഒരു ടീസ്പൂണ്‍ പാല്‍പ്പാട, ഒരു ടീസ്പൂൺ ഓറഞ്ച് ജ്യൂസ് എന്നിവ ചേര്‍ത്ത് മുഖത്തും കഴുത്തിലും മസാജ് ചെയ്യുന്നത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കാനും ചര്‍മ്മം മൃദുവാകാനും സഹായിക്കും.

  • രണ്ട് ടീസ്പൂൺ ചെറുപയർ പൊടിയും രണ്ട് ടീസ്പൂൺ പാലും ചേർത്ത് കഴുത്തിലും മുഖത്തും ഇടുന്നത് കറുപ്പകറ്റാൻ നല്ലതാണ്.

  • കറ്റാര്‍വാഴയുടെ ജെല്‍ ഉപയോഗിച്ച് കഴുത്തിന് ചുറ്റും മുഖത്തും മസാജ് ചെയ്യുന്നത് കറുപ്പ് മാറാന്‍ സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here