ബിൽ ക്ലിന്റൺ–മോണിക്ക ലെവിൻസ്കി ബന്ധത്തെ ആസ്പദമാക്കി വെബ് സീരിസ്

അമേരിക്കയെ പിടിച്ചുകുലുക്കിയ ബിൽ ക്ലിന്റൺ–മോണിക്ക ലെവിൻസ്കി ബന്ധത്തെ ആസ്പദമാക്കി ഒരുക്കുന്ന വെബ് സീരിസ് റിലീസിനൊരുങ്ങുന്നു.
സെപ്റ്റംബർ ഏഴിന് ആദ്യ എപ്പിസോഡ് പുറത്തിറങ്ങും.

അമേരിക്കൻ പേ ചാനൽ ആയ എഫ്എക്സ് നെറ്റ്‌വർക്കിലൂടെയാകും സീരിസ് പ്രദർശിപ്പിക്കുന്നത്. അമേരിക്കൻ രാഷ്‍ട്രീയത്തിലെ പ്രധാന സംഭവങ്ങളും സീരിസിന്റെ ഭാഗമാകും. ജെഫെറി ടൂബിൻ എഴുതിയ പുസ്‍തകത്തെ ആസ്പദമാക്കിയാണ് സീരിസ് ഒരുക്കുന്നത്. ബിൽ ക്ലിന്റണായി ക്ലീവ് ഓവനും ഹിലരി ക്ലിന്റണായി എഡീ ഫാൽകോയും മോണിക്കയായി ബീനി ഫെൽഡ്സ്റ്റീനും വേഷമിടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here