വെള്ളി തിളക്കത്തില്‍ നിഷാദ് കുമാര്‍; പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍

പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍. ഹൈജംപില്‍ ഇന്ത്യയുടെ നിഷാദ് കുമാറിന് വെള്ളി. 2.09 മീറ്റര്‍ ഉയരം ചാടിയാണ് നിഷാദ് കുമാര്‍ നേട്ടം കൈവരിച്ചത്. നിഷാദിനൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം രാംപാല്‍ ചാഹര്‍ അഞ്ചാമതായി ഫിനിഷ് ചെയ്തു.

2009 മുതല്‍ പാരാ അത്ലറ്റികിസ് മത്സരങ്ങളില്‍ സജീവമാണ് നിഷാദ് കുമാര്‍. ഹിമാചലിലെ ഉന ഗ്രമത്തില്‍ നിന്നുള്ള താരമാണ് വലത് കൈ നഷ്ടപ്പെട്ട നിഷാദ് കുമാര്‍. 2019 ലോക പാരാ അത്ലറ്റികിസില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട് താരം.

2.15 മീറ്റര്‍ ചാടിയ അമേരിക്കയുടെ റോഡറിക് ടൗണ്‍സെന്‍ഡിനാണ് സ്വര്‍ണം. 2.06 മീറ്റര്‍ ചാടിയ അമേരിക്കയുടെ ഡല്ലസ് വൈസിനാണ് വെങ്കലം. നിഷാദ് കുമാറും ഡല്ലസും ഒരേ ഉയരമാണ് ചാടിയതെങ്കിലും ആദ്യ അവസരത്തില്‍ 2.02 മീറ്റര്‍ പിന്നിട്ടതിനാല്‍ നിഷാദിന് വെള്ളി മെഡല്‍ സമ്മാനിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News