കാബൂളില്‍ റോക്കറ്റ് ആക്രമണം; ഒരു കുട്ടിയടക്കം നാല് മരണം

കാബൂള്‍ വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയില്‍ നടന്ന റോക്കറ്റ് ആക്രമണത്തില്‍ നാലു മരണം. മരിച്ചവരില്‍ ഒരു കുട്ടിയും. ഐഎസ് ഭീകരരെ ലക്ഷ്യമിട്ട് അമേരിക്കയാണ് റോക്കറ്റ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

റോക്കറ്റാക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനം നടന്നെന്ന് സ്ഥിരീകരിച്ച് താലിബാന്‍ രംഗത്തെത്തി. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു.

കഴിഞ്ഞ ദിവസം നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ഇരട്ട സ്ഫോടനം കാബൂളില്‍ നടന്നിരുന്നു. വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റ് മുന്നറിയിപ്പിന് തൊട്ടുപിന്നാലെയായിരുന്നു യു.എസ് വ്യോമാക്രമണം.

അഫ്ഗാനിസ്താനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങുന്നതിന്റെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ആക്രണമെന്നതും ശ്രദ്ധേയമാണ്. വ്യാഴാഴ്ചയിലെ ഇരട്ട സ്ഫോടനത്തില്‍ 13 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here