കാബൂളിലെ റോക്കറ്റ് ആക്രമണത്തിന് പിന്നില്‍ അമേരിക്ക; സ്‌ഫോടനം ബൈഡന്റെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെ

കാബൂളിലെ റോക്കറ്റ് ആക്രമണത്തിന് പിന്നില്‍ അമേരിക്ക. ഐ എസ് ഭീകരരെ ലക്ഷ്യമിട്ടാണ് അമേരിക്ക റോക്കറ്റാക്രമണം നടത്തിയതെന്നാണ് സൂചന. കാബൂള്‍ വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയിലാണ് സ്‌ഫോടനം നടന്നത്. സ്ഫോടനത്തെത്തുടര്‍ന്ന് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു.

ആക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനം നടന്നെന്ന് താലിബാന്‍ സ്ഥിരീകരിച്ചു. വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റ് മുന്നറിയിപ്പിന് തൊട്ടുപിന്നാലെയായിരുന്നു യു.എസ് വ്യോമാക്രമണം.

അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തുന്ന രണ്ടാമത്തെ ഡ്രോണ്‍ ആക്രമണമാണ് ഇത്. അഫ്ഗാനിസ്താനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങുന്നതിന്റെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ആക്രണമെന്നതും ശ്രദ്ധേയമാണ്. വ്യാഴാഴ്ചയിലെ ഇരട്ട സ്ഫോടനത്തില്‍ 13 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ഉടന്‍ തിരിച്ചടിക്കാന്‍ യുഎസ് സേനയ്ക്ക് പ്രസിഡന്റ് ജോ ബൈഡന്‍ സമ്പൂര്‍ണ അധികാരം നല്‍കി മണിക്കൂറുകള്‍ക്കകമായിരുന്നു ഡ്രോണ്‍ ആക്രമണം. വിമാനത്താവളത്തില്‍ ആക്രമണം നടത്താനെത്തിയ ഐഎസ്‌ഖൊറസാന്റെ (ഐഎസ്‌കെ) ചാവേര്‍ വാഹനത്തെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ വ്യോമാക്രമണമാണെന്നാണ് താലിബാന്‍ വക്താവ് അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News