കൊവിഡ് ബാധ രൂക്ഷം: ഇന്ത്യ – ഓസ്‌ട്രേലിയ വനിതാ പരമ്പരയുടെ വേദി മാറ്റി

ഇന്ത്യ – ഓസ്‌ട്രേലിയ വനിതാ ക്രിക്കറ്റ് പരമ്പരകളുടെ വേദി മാറ്റി. ഓസ്‌ട്രേലിയയിലെ ഉയരുന്ന കൊവിഡ് ബാധ കാരണമാണ് മത്സരങ്ങള്‍ മാറ്റിവച്ചത്. സിഡ്‌നി, മെല്‍ബണ്‍, പെര്‍ത്ത് എന്നിവിടങ്ങളില്‍ തീരുമാനിച്ചിരുന്ന മത്സരങ്ങളൊക്കെ മാറ്റിവച്ചു. ഏകദിന, ടി-20 പരമ്പരകളും ഒരേയൊരു ഡേനൈറ്റ് ടെസ്റ്റും മാറ്റിവച്ചിട്ടുണ്ട്. ഇക്കാര്യം ഓസ്‌ട്രേലിയ ക്രിക്കറ്റ് തന്നെ അറിയിച്ചു.

ഐതിഹാസിക ഡേനൈറ്റ് ടെസ്റ്റ് ഗോള്‍ഡ് കോസ്റ്റിലേക്കാണ് മാറ്റിവച്ചത്. ടി – 20 പരമ്പരയും ഇവിടെത്തന്നെ നടക്കും. ഏകദിന പരമ്പര സിഡ്‌നിയില്‍ നിന്ന് ക്വീന്‍സ്ലാന്‍ഡിലേക്ക് മാറ്റി. ക്വീന്‍സ്ലന്‍ഡിലെ കരാര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ന് വൈകുന്നേരം ബെംഗളൂരുവില്‍ നിന്ന് ഇന്ത്യന്‍ ടീം ദുബായിലേക്ക് പോകും. അവിടെ നിന്ന് ബ്രിസ്‌ബേനിലെത്തുന്ന ടീം അംഗങ്ങള്‍ രണ്ട് ആഴ്ച ക്വാറന്റീനില്‍ കഴിയും.

ഇന്ത്യക്കെതിരെ സ്വന്തം നാട്ടില്‍ മൂന്ന് വീതം ഏകദിന, ടി – 20 മത്സരങ്ങളും ഒരു ഡേനൈറ്റ് ടെസ്റ്റുമാണ് ഓസ്‌ട്രേലിയ കളിക്കുക. സെപ്തംബര്‍ 19ന് ഏകദിന മത്സരത്തോടെയാണ് ഇന്ത്യന്‍ ടീമിന്റെ ഓസീസ് പര്യടനം ആരംഭിക്കുക. സെപ്തംബര്‍ 22, 24 തീയതികളില്‍ അടുത്ത ഏകദിനങ്ങള്‍ നടക്കും. മെല്‍ബണിലാണ് മത്സരങ്ങള്‍. സെപ്തംബര്‍ 30ന് പെര്‍ത്തില്‍ ടെസ്റ്റ് മത്സരം ആരംഭിക്കും. പിങ്ക് ബോള്‍ ടെസ്റ്റാണ് ഇത്. ഒക്ടോബര്‍ 7, 9, 11 തീയതികളിലായാണ് ടി-20 പരമ്പര.

മെഗ് ലാനിംഗ് ടീമിനെ ആണ് ഓസീസ് ടീമിനെ നയിക്കുക. സൂപ്പര്‍ താരങ്ങളായ മേഗന്‍ ഷട്ട്, ജെസ് ജൊനാസന്‍ എന്നിവര്‍ക്ക് ടീമില്‍ അവസരം ലഭിച്ചില്ല. ഇവര്‍ക്ക് പകരം ജോര്‍ജിയോ റെഡ്മയ്‌നെ, സ്റ്റെല്ല ക്യാമ്പെല്‍ എന്നീ പുതുമുഖങ്ങള്‍ ടീമില്‍ ഉള്‍പ്പെട്ടു.

ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ് പുറത്തായിരുന്ന സ്പിന്നര്‍ രാജേശ്വരി ഗെയ്ക്വാദ് തിരികെയെത്തി. ഇടങ്കയ്യന്‍ ബാറ്റര്‍ യസ്തിക ഭാട്ടിയ, പേസര്‍മാരായ മേഘ്‌ന സിംഗ്, രേണുക താക്കൂര്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിലുണ്ടായിരുന്ന രാധ യാദവ്, അരുന്ധതി റെഡ്ഡി, പ്രിയ പുനിയ, ഇന്ദ്രാനി റോയ് എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി. 18 അംഗങ്ങള്‍ അടങ്ങിയ ടെസ്റ്റ്, ഏകദിന ടീമിനെ മിതാലി രാജും 17 താരങ്ങള്‍ അടങ്ങിയ ടി-20 ടീമിനെ ഹര്‍മന്‍പ്രീത് കൗറും നയിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News