ചെല്ലാനം തീര സംരക്ഷണ പദ്ധതി പ്രഖ്യാപനം തിങ്കളാഴ്ച; മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും

ഇടതു സര്‍ക്കാരിന്‍റെ നൂറു ദിന കർമ പദ്ധതിയുടെ ഭാഗമായി ചെല്ലാനം തീര സംരക്ഷണ പദ്ധതിയുടെ പ്രഖ്യാപനം തിങ്കളാഴ്ച രാവിലെ 11.30 ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ചെന്നൈ ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് നടത്തിയ വിദഗ്ദ പഠനത്തിന്റെ അടിസ്ഥാനത്തിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തീര സംരക്ഷണം ആണ് പ്രദേശത്തു നടത്താൻ ലക്ഷ്യമിടുന്നത്.

സംസ്ഥാനമോട്ടാകെ തീരമേഖലകളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ 10 ഹോട്ട്സ്പോട്ടുകൾ ആണ് തീവ്രമായ തീര ശോഷണം നേരിടുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ചെല്ലാനം തീരത്തിന് പ്രഥമ പരിഗണന നൽകിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

ചെല്ലാനത്ത് ടെട്രാപോഡ് ഉപയോഗിച്ചുള്ള 344.2 കോടി രൂപയുടെ പ്രവർത്തനങ്ങൾ ജലസേചന വകുപ്പ് നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കടലോര ടൂറിസം സാധ്യത കൂടി പരിഗണിച്ചായിരിക്കും പ്രവർത്തനം.

ചടങ്ങിൽ വ്യവസായ മന്ത്രി കെ. രാജീവ്‌ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം. പി, എം. എൽ. എ മാരായ കെ. ജെ മാക്സി, ടി. ജെ വിനോദ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്, അഡിഷണൽ ചീഫ് സെക്രട്ടറി (ജല വിഭവ വകുപ്പ്) ടി. കെ ജോസ്, തുടങ്ങിയവർ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News