പട്ടയ വിതരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

പട്ടയ വിതരണം സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 14 ന് തൃശൂർ ടൗൺ ഹാളിൽ നടക്കുമെന്ന് റവന്യൂ മന്ത്രി അഡ്വ. കെ രാജൻ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.

സംസ്ഥാനത്തുടനീളം 13000 ത്തോളം പട്ടയങ്ങൾ വിതരണം ചെയ്യും. തൃശൂർ ജില്ലയിൽ മാത്രം 240 ഓളം വനഭൂമി പട്ടയങ്ങൾ ഉൾപ്പെടെ 3505 പട്ടയങ്ങളാണ് വിതരണം ചെയ്യുക. സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായാണ് പട്ടയ വിതരണം സംഘടിപ്പിക്കുന്നത്.

തൃശൂർ ടൗൺ ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ 25 വനഭൂമി പട്ടയങ്ങൾ ഉൾപ്പെടെ 60 പട്ടയങ്ങളാണ് വിതരണം ചെയ്യുക. ഇതോടൊപ്പം നടക്കുന്ന താലൂക്ക് തല ചടങ്ങുകളിൽ ബന്ധപ്പെട്ട എംപിമാർ, എംഎൽഎമാർ, മററു ജനപ്രതിനിധികൾ
എന്നിവർ പട്ടയവിതരണം നിർവഹിക്കും.

ഓൺലൈനായി നടന്ന പട്ടയമേള സംഘാടക സമിതി രൂപീകരണ യോഗത്തിൽ റവന്യൂ മന്ത്രി അഡ്വ. കെ രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ഹരിത വി കുമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News