ട്രാക്കോ കേബിള്‍ ആധുനിക മെഷിനറികളുടെ പ്രവര്‍ത്തന ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിക്കും

പത്തനംതിട്ട ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിയുടെ തിരുവല്ല യൂണിറ്റില്‍ സ്ഥാപിച്ച ആധുനിക സാങ്കേതിക വിദ്യയിലുള്ള മെഷിനറികളുടെ പ്രവര്‍ത്തന ഉദ്ഘാടനം ഓഗസ്റ്റ് 31ന് ഉച്ചകഴിഞ്ഞ് മൂന്നിന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിക്കും.

തിരുവല്ല യൂണിറ്റ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും.

കേരള സര്‍ക്കാരിന്റെ 100 ദിന പദ്ധതികളുടെ ഭാഗമായി ട്രാക്കോ കേബിള്‍ കമ്പനിയുടെ തിരുവല്ല യൂണിറ്റില്‍ എക്‌സ്എല്‍പിഇ കേബിളുകളുടെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്നതിനും വെതര്‍ പ്രൂഫ് കേബിളുകളുടെ ഉത്പാദനത്തിനും സ്ഥാപിച്ച ആധുനിക സാങ്കേതിക വിദ്യയിലുള്ള മെഷിനറികളായ 19 ബോബിന്‍ സ്ട്രാഡര്‍, വയര്‍ ഇന്‍സുലേഷന്‍ ലൈന്‍, കേബിള്‍ ഷീത്തിംഗ് ലൈന്‍, ഓട്ടോമാറ്റിക് കോയിലിംഗ് മെഷീന്‍ എന്നിവയുടെ പ്രവര്‍ത്തന ഉദ്ഘാടനമാണ് നടക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളെ ആധുനികവത്കരിക്കുക, ശാക്തീകരിക്കുക, വൈവിധ്യമേറിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള പ്രവര്‍ത്തനങ്ങളാണ് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്.

ചടങ്ങില്‍ ആന്റോ ആന്റണി എംപി, തിരുവല്ല നഗരസഭാ അധ്യക്ഷ ബിന്ദു ജയകുമാര്‍, ട്രാക്കോ കേബിള്‍ കമ്പനി ചെയര്‍മാന്‍ അഡ്വ.എ.ജെ. ജോസഫ്, മാനേജിംഗ് ഡയറക്ടര്‍ പ്രസാദ് മാത്യു, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ഡോ.കെ. ഇളങ്കോവന്‍, എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഇബിഎല്‍ ചെയര്‍മാനും എംഡിയുമായ ഡോ. ബി. അശോക്, വാര്‍ഡ് കൗണ്‍സിലര്‍ മറിയാമ്മ മത്തായി, യൂണിയന്‍ നേതാക്കളായ അഡ്വ. ആര്‍. സനല്‍കുമാര്‍, അഡ്വ.കെ. ശിവദാസന്‍ നായര്‍ എക്‌സ് എംഎല്‍എ, അലക്‌സ് കണ്ണമല, എം.എം. ബഷീര്‍ കുട്ടി, ട്രാക്കോ കേബിള്‍ കമ്പനി യൂണിറ്റ് മേധാവി ബിജു കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News