ADVERTISEMENT
സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രി കർഫ്യു നിലവിൽ വരും. രാത്രി പത്ത് മണിമുതൽ രാവിലെ ആറ് വരെയാണ് കർശന നിയന്ത്രണം. രാത്രി സമയങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കുമെന്നും അവശ്യ സർവ്വീസുകൾ അല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടിയെുക്കുമെന്ന് ഡിജിപി അനിൽകാന്ത് അറിയിച്ചു.
അടിയന്തര യാത്രാ ആവശ്യമുണ്ടായാൽ യാത്രാരേഖകാണിച്ച് യാത്രചെയ്യാം. ഇല്ലെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്ന് അനുമതി വാങ്ങണം.
അടിയന്തര ആശുപത്രിയാത്ര,ചരക്ക് വാഹനങ്ങൾ അവശ്യസേവനമേഖലയിലുള്ളവർ, അടുത്ത ബന്ധുവിന്‍റെ മരണത്തെ തുടർന്നുള്ളയാത്ര എന്നിവ അനുവദിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.