അഫ്ഗാനിസ്ഥാനിൽ ശേഷിക്കുന്ന 20 ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമം തുടരുന്നു 

അഫ്ഗാനിസ്ഥാനിൽ ശേഷിക്കുന്ന 20 ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമം തുടർന്ന് കേന്ദ്ര സർക്കാർ. കാബൂൾ വിമാനത്താവളത്തിന് പുറത്ത് തുടർച്ചയായുണ്ടാകുന്ന സ്ഫോടനങ്ങൾ മൂലം കുടുങ്ങിക്കിടക്കുന്നവരെ വിമാനത്താവളത്തിലേക്കെത്തുക ദുഷ്കരമായിരിക്കുകയാണ്.

അമേരിക്കൻ സേന നാളെ കാബൂൾ വിമാനത്താവളത്തിൽ നിന്ന് പിൻമാറുമെന്നതിനാൽ  രക്ഷാദൗത്യം വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്.

അല്ലെങ്കിൽ സൈനിക വിമാനങ്ങൾ വഴിയുള്ള രക്ഷാദൗത്യത്തിന് താലിബാൻ അനുമതി നൽകണം.

അഫ്ഗാനിസ്ഥാനിലെ സിഖ് വിഭാഗത്തിൽ നിന്നുള്ള 140 പേരും ഇന്ത്യയിലേക്ക് വരാനായി തയ്യാറായി നിൽക്കുന്നുണ്ട്. ദേവി ശക്തിരക്ഷാ ദൗത്യത്തിന്റെ ഭാഗമായി ആറ് വിമാനങ്ങളിലായി 260 ഇന്ത്യക്കാരടക്കം 550 പേരെയാണ് ഇതുവരെ രാജ്യത്ത് എത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here